മോചനം കാത്ത് സെയ്‌ഷെല്‍സ് തടവിലാക്കിയ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍; സംഘത്തിൽ രണ്ട് മലയാളികള്‍
ചെന്നൈ: സമുദ്രാതിര്‍ത്തി സംഘിച്ച് മീന്‍ പിടിച്ചതിനെ തുടര്‍ന്ന് സെയ്‌ഷെല്‍സ് നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്‌നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ്, എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍.

ഒരാഴ്ച മുമ്പാണ് 25 മത്സ്യത്തൊഴിലാളികളെ സെയ്ഷല്‍സ് നാവിക സേന തടവിലാക്കിയത്. കന്യാകുമാരില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ക്യാപ്റ്റന്മാരെ തടവിലാക്കിയ സേന, മറ്റ് തൊഴിലാളികളെ ബോട്ടില്‍ തന്നെ തടങ്കലിലാക്കിയിരിക്കുകയാണ്. കൊച്ചി തുറമുഖത്ത് നിന്ന് മൂന്ന് ബോട്ടുകളില്‍ പോയ 33 പേരെയാണ് ഇതിന് മുമ്പ് പിടിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹമാണ് സെയ്‌ഷെല്‍സ്.
അതേസമയം, കഴിഞ്ഞ മാസം അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിന് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത എട്ട് തമിഴ്‌നാട് സ്വദേശികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ച് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ച് അഞ്ച് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയും കസ്റ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications