മെഹുൽ ചോക്സി ഉൾപ്പെടെയുള്ളവരുടെ 62,000 കോടി വായ്പ എഴുതി തള്ളി; ആർബിഐ
ദില്ലി; വജ്ര വ്യാപാരി മെഹുൽ ചോക്സിയുടേത് ഉൾപ്പെടെ
മാര്‍ച്ച് 2020 വരെ രാജ്യത്തെ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയത് 62,000 കോടി രൂപയുടെ വായ്പ. ആകെ 100 പേരുടെ വായ്പകളാണ് എഴുതിത്തള്ളിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മറുപടി നൽകിയത്. വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വനാഥ് ഗോസ്വാമിയാണ് ആര്‍ടിഐ അപേക്ഷ നല്‍കിയത്.
5,071 കോടി രൂപയുടെ കടവുമായി ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കമ്പനിയുടെ 622 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നത്.
വിന്‍സം ഡയമണ്‍സിന്റെ 3098 കോടി, ബസുമതി അരി ഉത്പാദകരായ ആര്‍ഇഐ അഗ്രോയുടെ 2789 കോടി, കെമിക്കല്‍ കമ്പനിയായ കുഡോസ് കെമിയുടെ 1,979 കോടി, നിര്‍മ്മാണ കമ്പനിയായ സൂം ഡെവലപ്പേഴ്സിന്റെ 1927 കോടി, കപ്പല്‍നിര്‍മ്മാണ കമ്പനിയായ എബിജി ഷിപ്പ്യാര്ഡിന്റെ 1875 കോടി, വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,3314 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതിത്തള്ളിയിരിക്കുന്നത്.
അതേസമയം 2015 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് വിദേശ വായ്പക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റില്‍ ബിശ്വനാഥ് ഗോസ്വാമി ഫയല്‍ ചെയ്ത വിവിരാവകാശ അപേക്ഷയയിൽ കടം എഴുതിതള്ളിയവരെ കുറിച്ചുള്ള വിവരം നൽകാൻ ആർബിഐ തയ്യാറായാിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം റിസർവ് ബാങ്കിന്റെ അപ്ലെറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
2020 മാർച്ച് 31 വരെ ബാങ്കുകൾ 61,949 കോടി രൂപ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 2019 മാർച്ച് വരെ ഇത് 58,375 കോടി രൂപയായിരുന്നു. ഈ 100 പേരുടെയും ആകെ വായ്പാ തുക 84,000 കോടി രൂപയാണ്.
പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നാല് ശതമാനം തുടരും
മഞ്ചേശ്വരത്ത് ഇക്കുറി അട്ടിമറിയോ?;2006 ആവർത്തിക്കാൻ സിപിഎം..കാസർഗോഡ് ലക്ഷ്യം 5 ൽ 4 മണ്ഡലം