കാറുകളല്ല, പെട്രോള്‍ ഊറ്റുന്നത് ബൈക്കുകള്‍
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോള്‍ ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന ഒരു സന്ദേശമുണ്ട്. കാറ് ഉപോഗിക്കുന്നവര്‍ ഒരാഴ്ച ബസില്‍ യാത്ര ചെയ്താല്‍ തീരാവുന്നതേ ഉള്ളൂ നമ്മുടെ ഇന്ധന പ്രശ്നം എന്നതായിരുന്നു ഇത്. ആളുകള്‍ കാറ് അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്നതായിരുന്നു പറഞ്ഞ് വന്നത്. അത് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയെന്നും.
എന്നാല്‍ സത്യത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

രാജ്യത്ത് വില്‍ക്കുന്ന പെട്രോളിന്റെ 62 ശതമാനവും ഉപയോഗിക്കുന്നത് ഇരുചക്രവാഹനങ്ങളിലാണത്രെ. വെറും 27 ശതമാനം മാത്രമേ കാറുകളില്‍ ഉപയോഗിക്കുന്നുള്ളൂ. ആറ് ശതമാനം ഓട്ടോറിക്ഷ പോലുള്ള മൂന്ന് ചക്രങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
പണക്കാരന്റെ ഇന്ധനമെന്ന് പറഞ്ഞ് ഇനി സര്‍ക്കാരിന് പെട്രോളിന്റെ സബ്സിഡി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സാരം. പെട്രോളിയം മന്ത്രാലയത്തിന് വേണ്ടി നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ബൈക്ക് ഉപയോക്താക്കളുടെ ഇന്ധന ഉപഭോഗം സംബന്ധിച്ച കണക്ക് ലഭിച്ചത്. ആഭ്യന്തര എണ്ണ വിപണിയെ നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ ഇത്തരമൊരു സര്‍വ്വേ നടത്തിയത്.
രാജ്യത്തെ പെട്രോള്‍ ഉപഭോഗം ഏതാണ് 1.6 കോടി ടണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. ഇന്ധന ഉപയോഗം കുറക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ഒരു ഇന്ധന സംരക്ഷണ യജ്ഞം തന്നെ തുടങ്ങാനിരിക്കുകയാണ്.
ഡീസലിന്റെ കര്യത്തിലാണെങ്കില് 66 ശതമാനവും ചരക്ക് ഗതാഗതത്തിനും പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്. 19 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കാറിന്റേയും മറ്റ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടേയും ഡീസല്‍ ഉപയോഗം മുമ്പത്തേതിനെ അപേക്ഷിച്ച് 19 ശതമാനം കൂടിയിട്ടുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications