കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറുകളല്ല, പെട്രോള്‍ ഊറ്റുന്നത് ബൈക്കുകള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോള്‍ ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന ഒരു സന്ദേശമുണ്ട്. കാറ് ഉപോഗിക്കുന്നവര്‍ ഒരാഴ്ച ബസില്‍ യാത്ര ചെയ്താല്‍ തീരാവുന്നതേ ഉള്ളൂ നമ്മുടെ ഇന്ധന പ്രശ്‌നം എന്നതായിരുന്നു ഇത്. ആളുകള്‍ കാറ് അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്നതായിരുന്നു പറഞ്ഞ് വന്നത്. അത് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയെന്നും.

എന്നാല്‍ സത്യത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

Bike

രാജ്യത്ത് വില്‍ക്കുന്ന പെട്രോളിന്റെ 62 ശതമാനവും ഉപയോഗിക്കുന്നത് ഇരുചക്രവാഹനങ്ങളിലാണത്രെ. വെറും 27 ശതമാനം മാത്രമേ കാറുകളില്‍ ഉപയോഗിക്കുന്നുള്ളൂ. ആറ് ശതമാനം ഓട്ടോറിക്ഷ പോലുള്ള മൂന്ന് ചക്രങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

പണക്കാരന്റെ ഇന്ധനമെന്ന് പറഞ്ഞ് ഇനി സര്‍ക്കാരിന് പെട്രോളിന്റെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സാരം. പെട്രോളിയം മന്ത്രാലയത്തിന് വേണ്ടി നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ബൈക്ക് ഉപയോക്താക്കളുടെ ഇന്ധന ഉപഭോഗം സംബന്ധിച്ച കണക്ക് ലഭിച്ചത്. ആഭ്യന്തര എണ്ണ വിപണിയെ നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ ഇത്തരമൊരു സര്‍വ്വേ നടത്തിയത്.

രാജ്യത്തെ പെട്രോള്‍ ഉപഭോഗം ഏതാണ് 1.6 കോടി ടണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. ഇന്ധന ഉപയോഗം കുറക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ഒരു ഇന്ധന സംരക്ഷണ യജ്ഞം തന്നെ തുടങ്ങാനിരിക്കുകയാണ്.

ഡീസലിന്റെ കര്യത്തിലാണെങ്കില്‍ 66 ശതമാനവും ചരക്ക് ഗതാഗതത്തിനും പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്. 19 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കാറിന്റേയും മറ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടേയും ഡീസല്‍ ഉപയോഗം മുമ്പത്തേതിനെ അപേക്ഷിച്ച് 19 ശതമാനം കൂടിയിട്ടുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.

English summary
A latest survey shows 62% of the fuel flowing into the market is consumed by the aam aadmi's sawari — two-wheelers .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X