കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്താര എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു! കേസെടുത്തത് 62കാരനെതിരെ,കുറ്റക്കാരന് ആജീവനാന്ത യാത്രാവിലക്ക്!

Google Oneindia Malayalam News

ദില്ലി: എയര്‍ഹോസ്റ്റസിന് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ 62കാരന്‍ അറസ്റ്റില്‍. വിസ്താര എയര്‍ലൈന്‍സിനെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയമയായി പെരുമാറിയ സംഭവത്തിലാണ് അറസ്റ്റ്. പൂനെ സ്വദേശിയായ രാജീവ് വസന്ത് എന്ന ബിസിനസുകാരനാണ് അറസ്റ്റിലായത്. ഇതോടെ രാജ്യത്ത് ആദ്യം നോ ഫ്ലൈ ലിസ്റ്റില്‍പ്പെടുത്താന്‍ വിമാന കമ്പനി നിര്‍ദേശം നല്‍കുന്ന യാത്രക്കാരനാണ് ഇയാള്‍. സംഭവം പോലീസില്‍ അറിച്ചതായി വിസ്താര എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരനെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിസ്താര എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസം വരെയാണ് ഇത്തരത്തില്‍ വിമാനയാത്രക്കിടെ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുക. മാര്‍ച്ച് 24നാണ് സംഭവം. എയര്‍ഹോസ്റ്റസിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്ലിയിലെ ടി3 ടെര്‍മിനലില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.

ആറ് വര്‍ഷം വരെ ശിക്ഷ

ആറ് വര്‍ഷം വരെ ശിക്ഷ

മേഘാലയ സ്വദേശിയായ എയര്‍ഹോസ്റ്റസിനോടാണ് 62കാരനായ യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പൂനെ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈംഗിക പീഡനത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ലഖ്നൊവില്‍ നിന്ന് ദില്ലിയിലേയ്ക്ക് പോയ യുകെ997 എന്ന വിസ്താര വിമാനത്തില്‍ വച്ചാണ് യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയത്. 2018 മാര്‍ച്ച് 24നായിരുന്നു സംഭവം. വിസ്താര എയര്‍ലൈന്‍സിന്റെ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല


യാത്രക്കാരുടെ ഇത്തരത്തിലുള്ള അച്ചടക്കമില്ലാത്ത സമീപനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിസ്താര എയര്‍ലൈന്‍സ് എയര്‍ലൈന്‍ ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷയുമാണ് മുഖ്യമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിസ്താര വ്യക്തമാക്കിയിട്ടുണ്ട്.

 യാത്രക്കാരന്‍ നോ ഫ്ലൈ ലിസ്റ്റില്‍!

യാത്രക്കാരന്‍ നോ ഫ്ലൈ ലിസ്റ്റില്‍!

സംഭവത്തില്‍ എയര്‍ഹോസ്റ്റസിന്റെ പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിസ്താര എയര്‍ലൈന്‍സ് ഇന്റേണല്‍ കമ്മറ്റിയെ നിയമിച്ചിട്ടുണ്ട്. പരാതി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മറ്റിയ്ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളും കമ്മറ്റി തീരുമാനിക്കും. രാജ്യത്തെ ഒരു വിമാന കമ്പനി വിലക്കേര്‍പ്പെടുത്തുന്ന യാത്രക്കാരന് വിലക്കേര്‍പ്പെടുത്തുന്ന കാര്യം മറ്റ് കമ്പനികള്‍ക്കും തീരുമാനിക്കാന്‍ കഴിയും. ജീവനക്കാരോട് യാത്രക്കാരോട് അപമര്യാദയായോ അച്ചടക്കമില്ലാതെയോ പെരുമാറുന്ന സാഹചര്യത്തില്‍ പൈലറ്റ് ഇന്‍ കമാന്‍ഡോ വിമാനത്തിന്റെ ക്യാപ്റ്റനോ വിമാന കമ്പനിയെ സമീപിക്കുന്നതോടെ യാത്രക്കാരനെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കാമെന്നാണ് ചട്ടം.

 സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി


കഴിഞ്ഞ വര്‍ഷം ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എംപി മധ്യവയസ്കനായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചത്. ഇതോടെ അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിസാഗ് വിമാനത്താവളത്തില്‍ വെച്ച് ടിഡിപി നേതാവ് ദിവാകര്‍ റെഡ്ഡി ഇന്‍ഡിഗോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നു.

English summary
A 62-year-old Pune resident arrested last Saturday for allegedly harassing a Vistara air hostess may be the first person to be recommended by an airline for being put on the recently enforced no fly list (NFL).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X