ദേശീയ ചലച്ചിത്ര അവാര്‍ഡ്, കങ്കണ മികച്ച നടി, സഞ്ചാരി വിജയ് മികച്ച നടന്
ദില്ലി: 62മത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കങ്കണ റാണട്ട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി തിരഞ്ഞെടുത്തത് സഞ്ചാരി വിജയ്നെയാണ്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്ക്കാരം. മേരികോം എന്ന ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ കഥാപാത്രവുമായിട്ടാണ് കങ്കണ മത്സരിച്ചത്. മികച്ച ജനപ്രിയ ചിത്രം മേരി കോം ആണ്.
മൂന്നാം ലിംഗക്കാരുടെ ജീവിതം പ്രമേയമാക്കിയ കന്നട ചിത്രം നാന് അവനല്ല അവളു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സഞ്ചാരി വിജയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ബംഗാളി ചിത്രമായ ചതുഷ്കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്.

സെയ് വം എന്ന സിനിമയിലിലെ പാട്ടിലൂടെ മികച്ച ഗായികയായി ഉത്തര ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. ഗായകന് ഉണ്ണിക്കൃഷ്ണന്റെ മകളാണ് ഉത്തര. തമിഴ് ചിത്രമായ ജിഗര്‍ത്താണ്ഡയിലൂടെ വിവേക് ഹര്ഷന് മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ക്വീന്‍ ആണ്. അഭിനയത്തിലെ പ്രത്യേക പരാമര്‍ശത്തിന് ഐന്‍ എന്ന മലയാള ചിത്രത്തിലൂടെ മുസ്തഫ അര്‍ഹനായി. ഐന്‍ ആണ് മികച്ച മലയാള ചലച്ചിത്രം. മികച്ച പരിസ്ഥിതി ചിത്രമായി ഒറ്റാല് തിരഞ്ഞെടുക്കപ്പെട്ടു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications