Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിതി ഗുരുതരം; ഏറ്റവും മലിനമായ 100 സ്ഥലങ്ങളിൽ 63 ഇന്ത്യൻ നഗരങ്ങളും; റിപ്പോർട്ട് ഇങ്ങനെ

ഡൽഹി: ഏറ്റവും മലിനമായ 100 സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ 63 നഗരങ്ങളും. ഐക്യുഎയർ പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ൽ ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം കൂടുതൽ മോശ സ്ഥിതിയിൽ എത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി തുടരുന്നു. മുൻ വർഷത്തേക്കാൾ 15 ശതമാനം മലിനീകരണം വർദ്ധിച്ചതായി ഐക്യുഎയറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

air

പി എം 2.5 മലിനീകരണത്തിൽ അളക്കുന്ന ശരാശരി വായു മലിനീകരണം എന്നത് ഒരു ക്യൂബിക് മീറ്ററിന് 58.1 മൈക്രോഗ്രാം ആണ്. ഇത് ലോകാരോഗ്യ സംഘടനയുടെ വായു ഗുണ നിലവാര മാർഗ്ഗ നിർദ്ദേശങ്ങളെക്കാൾ 10 മടങ്ങ് കൂടുതലാണ്. ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പുറത്ത് വന്ന ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഉത്തരേന്ത്യയുടെ സ്ഥിതി വളരെ മോശമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഡൽഹിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം മലിനീകരണം വർദ്ധിച്ചു. ഇവിടെ വായു മലിനീകരണത്തിന്റെ തോത് എന്നത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാൾ ഏകദേശം 20 മടങ്ങ് കൂടുതലാണ്. വാർഷിക ശരാശരിയിൽ പിഎം 2.5 ഒരു ക്യൂബിക് മീറ്ററിന് 96.4 മൈക്രോഗ്രാം ആണ്. എന്നാൽ, സുരക്ഷിത പരിധി എന്നത് 5 ആണ്.

ആഗോളതലത്തിൽ ഡൽഹിയുടെ വായു മലിനീകരണം നാലാം സ്ഥാനത്താണ്. എന്നാൽ, ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം രാജസ്ഥാനിലെ ഭിവാദിയാണ്. അതേസമയം, തൊട്ട് പിന്നിൽ ഉളളത് ഉത്തർപ്രദേശിലെ ഗാസിയാബാദാണ്. ഏറ്റവും മലിനമായ 15 നഗരങ്ങൾ പരിശോധിച്ചാൽ പത്തും ഇന്ത്യയിലും കൂടുതലും ദേശീയ തലസ്ഥാനത്തിന് ചുറ്റുമാണ്.

അതേസമയം, ഏറ്റവും മലിനമായ 100 നഗരങ്ങളുടെ പട്ടികയിൽ 63 ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടുന്നു. ഇതിൽ പകുതിയിലേറെയും ഹരിയാനയിലും ഉത്തർപ്രദേശിലുമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ വായുവിന്റെ ഗുണ നിലവാരം ആയുർദൈർഘ്യത്തിൽ ഒരു ദശാബ്ദം കൂട്ടാൻ കഴിയും എന്നാണ് വിവരം.

അതേസമയം, വായു മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകൾ എന്നത്, വാഹനങ്ങളുടെ പുക, കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ, പാചകത്തിനുള്ള ബയോമാസ് ജ്വലനം, നിർമ്മാണ മേഖല എന്നിവയാണ്. ഹൃദയം, ശ്വാസ കോശ രോഗങ്ങൾ, മറ്റ് പല ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവയ്‌ക്ക് വായു മലിനീകരണം ഇടയാക്കുന്നു. ഇതിന് പുറമെ, ഓരോ മിനിറ്റിലും മൂന്ന് മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നു. ഇത് ആരോഗ്യപരമായി ഉണ്ടാക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്.

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ, വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയ്ക്ക് ചുറ്റുമുള്ള നിരവധി വലിയ വൈദ്യുത നിലയങ്ങളും നിരവധി വ്യവസായങ്ങളും അടച്ച് പൂട്ടിയിരുന്നു. ആദ്യമായാണ് ഇത്തരം നടപടികളിലേക്ക് അന്ന് കടക്കേണ്ടി വന്നിരുന്നത്. ചെന്നൈ ഒഴികെയുള്ള ആറ് മെട്രോ നഗരങ്ങളിൽ കഴിഞ്ഞ വർഷം അന്തരീക്ഷ മലിനീകരണ തോത് ഉയർന്നിരുന്നു. അതേസമയം, 2021-ലെ സർക്കാർ കണക്കുകൾ പ്രകാരം, ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ വായുവിന്റെ ഗുണ നിലവാര സ്ഥിതി മോശമാണ്.

കഴിഞ്ഞ വർഷം ഡൽഹിയിൽ മോശവും ഗുരുതരവുമായ വായു ഗുണനിലവാരമുള്ള ദിവസങ്ങൾ 168 ആയിരുന്നു. ഇത് ഒരു വർഷത്തിനുള്ളിലെ 21 ശതമാനം കുതിച്ചു ചാട്ടമാണ് കാണിക്കുന്നത്. പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+