കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറോണ ബാധിതര്‍ 4607; മരണപ്പെട്ടവരില്‍ 60 ശതമാനവും 60 വയസിന് മുകളിലുള്ളവര്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇതോടെ രാജ്യത്ത ആകെ കൊറാണ ബാധിതരുടെ എണ്ണം 4607 ആയി. ഇതില്‍ 1445 പേര്‍ തബ്ലീഗി ജമാ അത്തെയുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. കൊറോണ സ്ഥിരീകരിച്ചവരില്‍ 76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളുമാണെന്നാണ് കണക്ക്.

109 പേരാണ് രാജ്യത്ത് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്. ഇന്ന് മാത്രം 30 പേരാണ് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് കൊറാണ ബാധിച്ച് മരണപ്പെട്ടവരില്‍ 60 ശതമാനം പേരും 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

മരണനിരക്ക്

മരണനിരക്ക്

രാജ്യത്തെ കൊറോണ ബാധിതരില്‍ 42 ശതമാനം പേരും 21 നും 40 നും ഇടയില്‍ പ്രായമുള്ളവരും, 33 ശതമാനം പേര്‍ 41 നും 60 വയസിനും ഇടയില്‍ പ്രായമുള്ളവരും 17 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരുമാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന വിവരം. രോഗ ബാധിതരില്‍ 9 ശതമാനം മാത്രമാണ് 20 വയസ്സിന് താഴെ പ്രായമുള്ളവര്‍.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

എല്ലാ പ്രായക്കാരിലും കൊറോണ വൈറസ് രോഗം പടരാമെന്നിരിക്കെ പ്രായമായവരിലും ആസ്ത്മ, പ്രമേഹം, ഹൃദ്രാഹം, പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവരിലാണ് മരണ സാധ്യത കൂടുതലാണെന്ന് മെഡിക്കല്‍ ഗവേഷകര്‍ പറയുന്നു. ഒപ്പം പ്രായം കൊറോണയുടെ മാരകമായ ഫലങ്ങളും അനുഭവപ്പെട്ടേക്കാം. പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന് കാരണം. പ്രായം കൂടുന്തോറും ശരീരത്തില്‍ ശ്വേത രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് കുറയുകയും ഇത് പ്രതിരോധ ശേഷി കുറയുന്നതിനും കാരണമാവുന്നു ഇതാണ് പ്രായമായവരില്‍ രോഗം പെട്ടെന്ന് ബാധിക്കുന്നതിനുള്ള കാരണം.

 ചൈന

ചൈന

കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ചൈനയും തയ്യാറാക്കിയ സംയുക്ത റിപ്പോര്‍ട്ടിലും കൊറോണ വൈറസ് മൂലമുണ്ടാവുന്ന മരണനിരക്ക് പ്രായത്തിനനുസരിച്ച് വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ചൈനലിയില്‍ 80 വയസിന് മുകളിലുള്ളവരിലാണ് ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയത്. 21.9 ശതമാനമായിരുന്നു അത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തിലും മരണനിരക്ക് 70 വയസിന് മുകളിലുള്ളവരില്‍ കൂടുതലാണെന്നായിരുന്നു കണ്ടെത്തിയത്. 22.8 ശതമാനമായിരുന്നു അത്.

മറ്റു രോഗങ്ങള്‍

മറ്റു രോഗങ്ങള്‍

ഒപ്പം നേരത്തെ മറ്റ് രോഗ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരിലും മരണനിരക്ക് കൂടുതാലാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഹൃദ്രോഹമുള്ളവരില്‍ 10.5 ശതമാനവും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരില്‍ 6.3 ശതമാവനും രക്തസമ്മര്‍ദമുള്ളവരില്‍ 6.0 ശതമാനവും കാന്‍സര്‍ രോഗമുള്ളവരില്‍ 5.6 ശതമാനവുമാണ് മരണനിരക്ക്.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam
ഇറ്റലി

ഇറ്റലി

കൊറോണ വ്യാപിച്ചതിന് പിന്നാലെ പുറത്തിറക്കിയ പഠനങ്ങളില്‍ ഇറ്റാലിയന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും സമാനമായ വിരങ്ങളായിരുന്നു പുറത്തിറക്കിയത്. കൊറോണ വൈറസ് രോഗം ബാധിച്ച മരണപ്പെട്ടവരില്‍ ശരാശരി പ്രായമായി കണക്കാക്കുന്നത് 78.5 ആയിരുന്നു. ഏറ്റവും കുറഞ്ഞ പ്രായം 31 ഉം ഏറ്റവും കൂടിയ പ്രായം 103 ഉം ആയിരുന്നു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇറ്റലിയില്‍ മരണപ്പെട്ടവരില്‍ 41 ശതമാനം ആളുകളും 80-89 വയസിനും ഇടയില്‍ പ്രായമുള്ളവരും 35 ശതമാനം ആളുകള്‍ 70-79 ഉം വയസിനും ഇടയില്‍ ഉള്ളവരുമായിരുന്നു. ദിനംപ്രതി കൂറ്റന്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ ഞായറാഴ്ച ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇതുവരെ 128,948 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്. 15,887 കൊറോണ ബാധിച്ച് മരിച്ചു. സ്പെയിനില്‍ 131,646 പേര്‍ക്ക് കൊറോണ ഉണ്ട്.

English summary
63% of coronavirus deaths in India in 60+ age group: Health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X