ബീഫ് ആക്രമണം വീണ്ടും: 63 കാരനെ നാല് പേര്‍ ചേര്‍ന്ന് തല്ലിചതച്ചു
സൂറത്ത്: ബീഫ് കൈവശം വെച്ചതിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. പശുവിന്റെ മാംസവും ശരീരഭാഗങ്ങളും വാഹനത്തില്‍ കൊണ്ടു പോകുന്നതിനിടയില്‍ നാല് യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
സെന്‍ട്രല്‍ ഗുജറാത്തിലെ ചോട്ടാ ഉദ്ദയ്പൂര്‍ സ്വദേശിയായ ഇല്ല്യാസ് മുഹമ്മദ് ചിന്ദാമണി എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോലീസ് അറസ്റ്റ് ചെയ്ത നാല് പേരെയും ചിന്ദാമണി തിരിച്ചറിഞ്ഞിട്ടുണ്ട്. മാംസത്തിനായി അറക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന വാഹനത്തിലെ ഡ്രൈവറാണ് ചിന്ദാമണി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ നിന്നും പശുവിന്റെ മാംസം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുംബൈയില്‍ പശുത്തോല്‍ കൊണ്ടുള്ള ബാഗ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ വാര്‍ത്ത പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications