65 പാക്കിസ്താന്‍ വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി
ദില്ലി: 65 പാക്കിസ്താന്‍ വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. പാക്കിസ്താന്‍ വംശജനായ പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സമി ഉള്‍പ്പടെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 55 പേര്‍ക്കാണ് 2016 ല്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയത്.
2016ല്‍ ആദ്യത്തെ രണ്ട് മാസത്തിനുള്ളിലാണ് പൗരത്വം നല്‍കിയത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ കിരണ്‍ റിജ്ജുവാണ് വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷത്തില്‍ 263 പാകിസ്താനികള്‍ക്കും 344 മറ്റ് രാജ്യക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
2014 ല്‍ 267 പാകിസ്താനികള്‍ക്കും 352 മറ്റു രാജ്യക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം അനുവദിച്ചിരുന്നു. 2016 ജനുവരി ഒന്നിനാണ് ഗായകന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്.












Click it and Unblock the Notifications