കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി 65കാരന് നഷ്ടമായത് 73 ലക്ഷം രൂപ; മൂന്ന് പേര്‍ അറസ്റ്റില്‍

  • By S Swetha
Google Oneindia Malayalam News

നവി മുംബൈ: ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി മുംബൈയിലെ അറുപത്തിയഞ്ചുകാരന് നഷ്ടമായത് 73.5 ലക്ഷം രൂപ. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഖാര്‍ഗര്‍ പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയിലെ വ്യാജ കോള്‍ സെന്ററില്‍ നിന്നാണ് ഒരു സ്ത്രീയും ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളുമുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലെ മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ 73 ലക്ഷം രൂപ വാങ്ങിയത്. സോധാപൂരില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയായ സ്‌നേഹ എന്ന മഹി ദാസ്, മണ്ഡല്‍പാറയില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരനായ പ്രബീര്‍ സിംഗ്, ഹൗറയിലെ ദുര്‍ഗാപൂരില്‍ നിന്നുള്ള അര്‍ണബ് റോയ് എന്നിവരാണ് അറസ്റ്റിലായത്.

ഉള്ളിവില കുത്തനെ മുകളിലേക്ക്: വര്‍ധനവ് അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ട്ഉള്ളിവില കുത്തനെ മുകളിലേക്ക്: വര്‍ധനവ് അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ട്

2018 സെപ്തംബറിലാണ് സ്‌നേഹ ഖാര്‍ഗറില്‍ താമസിക്കുന്ന വൃദ്ധനെ സമീപിക്കുന്നത്. ലോകാന്തോ ഡേറ്റിംഗ് സര്‍വീസസ് ആന്റ് സ്പീഡ് ഡേറ്റിംഗില്‍ മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്ത സനേഹ ആവശ്യപ്പെടുന്ന സ്ഥലത്ത് പെണ്‍കുട്ടികളെ എത്തിക്കുമെന്നും അറിയിച്ചു. ഇതോടെ വൃദ്ധന്‍ രജിസ്‌ട്രേഷന്‍ ഫീസും മറ്റു തുകയും അടച്ചതായി മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍ പ്രദീപ് തിദാര്‍ പറയുന്നു.

arrested1-1564

എന്നാല്‍ ഡേറ്റിംഗ് നടക്കാത്തതോടെ മെമ്പര്‍ഷിപ്പ് റദ്ദാക്കാനും അതോടൊപ്പം ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതോടെ പ്രതികള്‍ വൃദ്ധനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടികളെ ആവശ്യപ്പെട്ടതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ പ്രതികള്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. നിയമനടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഇയാള്‍ 73.5 ലക്ഷം രൂപ പ്രതികളുടെ പല അക്കൗണ്ടുകളിലേക്ക് അയച്ചു. എന്നാല്‍ പിന്നീട് ധൈര്യം സംഭരിച്ച വൃദ്ധന്‍ ഖാര്‍ഗര്‍ പൊലീസിനെ സമീപിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

English summary
65 year man loses 73 lakh rupee from Online dating app, three arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X