Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു, പ്രകൃതിവിരുദ്ധ പീഡന വിവരം പുറത്തായി!

വീട്ടില്‍ ട്യൂഷനെത്തിയ നാലാംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ പിടിയില്‍. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് കരഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ദില്ലി : നാലാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ പിടിയില്‍. ദില്ലിയിലാണ് സംഭവം. വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം.

പ്രതിയുടെ വീട്ടില്‍ ട്യൂഷനെത്തിയതായിരുന്നു കുട്ടി. ഇയാളുടെ ഭാര്യയാണ് കുട്ടിയ്ക്ക് ട്യൂഷന്‍ എടുത്തിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

boy

മറ്റ് കുട്ടികള്‍ വീടിനു പുറത്തിരിക്കുന്നത് കണ്ട് കുട്ടിയുടെ ബന്ധുക്കള്‍ ഇവരോട് കാര്യം തിരക്കി. ടീച്ചര്‍ ഇല്ലെന്ന് കുട്ടികള്‍ പറഞ്ഞു.കുട്ടികളുടെ കൂട്ടത്തില്‍ പീഡനത്തിനിരയായ കുട്ടി ഇല്ലായിരുന്നു. ഇതിനിടെ കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ബന്ധുവിനെ അധ്യാപികയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ പ്രതി ഇയാളെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. വീട്ടില്‍ ആരും ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ഇതിനിടെ വീട്ടിലെത്തിയ കുട്ടി നേരെ ഉറങ്ങാന്‍ പോയി. കുട്ടി മുടന്തുന്നതായും ക്ഷീണമുള്ളതായും വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇതിനിടെ കുട്ടി ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന് നിലവിളിച്ചു. പലതവണ കാര്യം തിരക്കിയപ്പോഴായിരുന്നു നടന്ന കാര്യങ്ങള്‍ കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+