
'നിന്റെ പേര് മുഹമ്മദ് എന്നാണോ'? മാനസിക പ്രശ്നമുളള 65കാരന് ക്രൂരമർദ്ദനം, റോഡരികിൽ മരിച്ച നിലയിൽ
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാനസിക വിഭ്രാന്തിയുളള 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി വിവാദത്തില്‍. സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന് എന്നയാളെയാണ് കാണാതായതിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭന്‍വര്‍ലാലിനെ മര്‍ദ്ദിച്ചത് ദിനേശ് കുശ്വാഹാ എന്നയാളാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ മുഖ്യമന്ത്രിയാക്കിയാണ് നീമച് പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവാണ് ഇയാള്‍. നിന്റെ പേര് മുഹമ്മദ് എന്നാണോ എന്ന് ചോദിച്ചാണ് ഇയാള്‍ വൃദ്ധനെ മര്‍ദ്ദിച്ചത്. മാത്രമല്ല ആധാര്‍ കാര്‍ഡ് എവിടെ എന്നും ചോദിച്ച് ഇയാള്‍ തുടര്‍ച്ചയായി വയോധികന്റെ മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. കാര്യം മനസ്സിലാകാതെ വൃദ്ധന് ഇയാള്‍ക്ക് പണം നല്കാന് ശ്രമിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
തിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം, 'മീശമാധവൻ' നിർമ്മാതാവ് മഹാ സുബൈറും പോലീസിന് മുന്നിൽ
രത്ലാം ജില്ലയിലെ സര്‍സി സ്വദേശിയായ ഭന്‍വാര്‍ലാല്‍ ജെയിനിനെ ഈ മാസം 15നാണ് കാണാതായത് എന്ന് പോലീസ് പറയുന്നു.. രാജസ്ഥാനില്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഭന്‍വാര്‍ ലാല്‍. തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തിന്റെ ഫോട്ടോകള്‍ സഹിതം നോട്ടീസ് പുറത്തിറക്കി അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് നീമച് ജില്ലയില്‍ റോഡരികില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഭന്‍വാര്‍ ലാല്‍ തന്നെ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം കുടുംബത്തിന് വിട്ട് നല്കി.
ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ
ഭന്‍വാര്‍ ലാലിന്റെ മരണത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. വ്യാഴാഴ്ചയായിരിക്കാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകം അടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ബിജെപി വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിതു പട്വാരി പ്രതികരിച്ചു. ഈ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് ബിജെപി സംസ്ഥാന സെക്രട്ടറി രജ്നീഷ് അഗര്‍വാളിന്റെ പ്രതികരണം.