കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഇത് വലിയ ആശങ്കക്കിടയാക്കുകയാണ്. പുതിയ രോഗം സ്ഥിരീകരിക്കുന്നതിനോടൊപ്പം മരണ നിരക്കും ഉയരുകയാണ്.നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ രോഗികകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.

മരണത്തിന് സാധ്യത; കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് ലോകാരോഗ്യസംഘടന നിര്‍ത്തിവച്ചുമരണത്തിന് സാധ്യത; കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് ലോകാരോഗ്യസംഘടന നിര്‍ത്തിവച്ചു

 6535 പുതിയ കേസുകള്‍

6535 പുതിയ കേസുകള്‍

ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗികകളുടെ എണ്ണം 1,45,380 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ രോഗ ബാധയെ തുടര്‍ന്ന മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. 4167 പേരാണ് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും രോഗബാധയുള്ള സംസ്ഥാനം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം 2436 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 60 പേര്‍ മരണപ്പെടുകയും ചെയതു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 52667 ആയിരിക്കുകയാണ്. 1695 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു.

തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാടാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. ഇവിടെ 805 പേര്‍ക്കാണ് തിങ്കളാഴ്ച്ച കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 17093 ആയി. തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നത് ചെന്നൈയിലാണ്. ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ 500 ല്‍ അധികം കേസുകളും ചെന്നൈയിലാണ്.

70000 പുതിയ കേസുകള്‍

70000 പുതിയ കേസുകള്‍

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തില്‍ ഈ മാസം 11 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 15 ദിവസത്തിനുള്ളിലാണ് 70000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 100 ദിവസങ്ങള്‍ കഴിഞ്ഞാണ് 68000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്.

ബീഹാറില്‍

ബീഹാറില്‍

രാജ്യത്തെ കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയതോടെ കൊവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. ബീഹാറില്‍ വെറും 7 ദിവസം കൊണ്ടാണ് കൊവിഡ് കേസുകളില്‍ ഇത്ര വലിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ദില്ലിയില്‍ ഇത് 14 ദിവസം കൊണ്ടും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 12 ദിവസംകൊണ്ടുമാണ് വര്‍ധനവ് ഉണ്ടായത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്തെ നാലാംഘട്ട ലോക്ക്ഡൗണ്‍ ഈ ഞായറാഴ്ച്ച അവസാനിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് വെള്ളിയാഴ്ച്ചയോടെ തീരുമാനം ഉണ്ടായേക്കും. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് തേടും.

English summary
6535 New Covid-19 Cases Reported in India with 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X