കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ പാവയാകുന്നു; രാഷ്ട്രപതിക്ക് മുൻ ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തെഴുതി 66 പേരടങ്ങുന്ന മുന്‍ഉദ്യോഗസ്ഥസംഘം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സത്യസന്ധതതയും നഷ്ടമാകുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്രയധികം വിശ്വാസ്യത നഷ്ടപ്പെട്ടതെന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ ബ്യൂറോക്രാറ്റുകള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യവും സുതാര്യതയും പക്ഷപാതരഹിതമായ പ്രവര്‍ത്തനവും ഇന്ന് അടിയറവ് വച്ചിരിക്കയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയും സമ്പൂര്‍ണതയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ഇവര്‍ കത്തില്‍ സൂചിപ്പിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് ചട്ടലംഘിച്ചിട്ടും മൗനം പാലിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ec

മോദിക്കെതിരെ സിഡിയുമായി കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ രണ്ടുംകല്‍പ്പിച്ച് നീക്കം, മുഖ്യമന്ത്രിയുടെ പരാതിമോദിക്കെതിരെ സിഡിയുമായി കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ രണ്ടുംകല്‍പ്പിച്ച് നീക്കം, മുഖ്യമന്ത്രിയുടെ പരാതി

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന പ്രാധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലുടെ ജനങ്ങളെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ചട്ടലംഘനമായി കണക്കാക്കിയില്ലെന്നും പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത്തരത്തില്‍ ഭരണ നേട്ടങ്ങള്‍ പറയുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇവര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ പ്രധാനമന്ത്രിയുടേത് ചട്ടലംഘനമല്ലെന്ന് സൂചിപ്പിച്ചിരുന്നു.

സമാനമായി തിരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയും ചട്ടലംഘനമാണെന്നും സിനിമയിലൂടെ മോദിക്ക് ഫ്രീ പബ്‌ളിസിറ്റി ലഭിച്ചെന്നും ഇവര്‍ പറയുന്നു. നമോ ടിവി സംപ്രേക്ഷണം ചെയ്യുന്ന മോദി എ കോമണ്‍ മാന്‍സ് ജേര്‍ണി എന്ന ടിവി സീരിസും പെരുമാറ്റച്ചട്ടലംഘലമാണെന്നാണ് മോദി പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന വിധത്തിലുള്ള ബാഹ്യഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ പറയുന്നു. ഏപ്രില്‍ എട്ടിനാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
66 Bureaucrats wrote letter to President Ram Nath Kovind to replace free and fair working of election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X