എംപിമാരുടെ സ്വത്ത് വിജയ് മല്യ, ജയബച്ചന് മുന്നില്‍
ദില്ലി: ഇന്ത്യയിലെ രാജ്യസഭാംഗങ്ങളില്‍ 17 ശതമാനം പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍. ഇതില്‍ തന്നെ ഏഴ് ശതമാനം പേര് ഗുരുതരമായ കുറ്റത്യങ്ങളില്‍ ഉഴള്പ്പെട്ടവരാണ്. രാജ്യസഭയിലെ കോടിപതികളുടെ എണ്ണവും കുറവല്ല. മൂന്നില്‍ രണ്ട് ശതമാനം (67%) പേരും കോടിപതികളാണ്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) ആണ് ഇക്കാര്യം പറഞ്ഞത്.
രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍ ഒഴികെ 227 പേരില്‍ 38 പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇവരില്‍ 15 പേര് അതായത് ഏഴ് ശതമാനം പേര് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) അംഗമായ എസ്പിഎസ് ബഘേലിനെതിരെ കൊലപാതക കുറ്റമാണുള്ളത്. ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പര്‍വേസ് ഹാഷ്മിയ്ക്കെതിരെയും ക്രിമിനല്‍ കേസ് നില നില്ക്കുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയതിന് തമിഴ്നാട്ടിലെ എഐഎഡിഎംകെ എംപി രത്തിനവേലിനെതിരെയും ക്രിമിനല്‍ കേസുണ്ട്.

227 രാജ്യസഭാ എംപിമാരുടെ ശരാശരി ആസ്തി 20.17 കോടിയാണ്. കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 16.74 കോടിയാണ്. ബിജെപി 8.51, ബിഎസ്പി 13.82, സിപിഎം 39.65 ലക്ഷം എന്നിങ്ങനെയാണ്.
ഐക്യജനതാദള്‍ എംപിയായ മഹേന്ദ്ര പ്രസാദ് (ബീഹാര്‍) ആണ് എംപിമാരിലെ ധനികന്. 683.56 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് വിജയ് മല്യയാണ്. 615.42 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയുടെ ജയ ബച്ചനാണ് 493.86കോടി.
20 ലക്ഷത്തില്‍ കുറവ് സ്വത്തുള്ള എംപിമാര്‍ ഒന്‍പത് പേര് മാത്രമാണ്, ബിജെപിയുടെ അനില്‍ ദാവേ (മദ്ധ്യപ്രദേശ്) ആണ് ഏറ്റവും ആസ്തി കുറഞ്ഞ എംപി. 2.75 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ആസ്തി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications