കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരുടെ സ്വത്ത് വിജയ് മല്യ, ജയബച്ചന്‍ മുന്നില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ രാജ്യസഭാംഗങ്ങളില്‍ 17 ശതമാനം പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍. ഇതില്‍ തന്നെ ഏഴ് ശതമാനം പേര്‍ ഗുരുതരമായ കുറ്റത്യങ്ങളില്‍ ഉഴള്‍പ്പെട്ടവരാണ്. രാജ്യസഭയിലെ കോടിപതികളുടെ എണ്ണവും കുറവല്ല. മൂന്നില്‍ രണ്ട് ശതമാനം (67%) പേരും കോടിപതികളാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) ആണ് ഇക്കാര്യം പറഞ്ഞത്.

രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍ ഒഴികെ 227 പേരില്‍ 38 പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇവരില്‍ 15 പേര്‍ അതായത് ഏഴ് ശതമാനം പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) അംഗമായ എസ്പിഎസ് ബഘേലിനെതിരെ കൊലപാതക കുറ്റമാണുള്ളത്. ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പര്‍വേസ് ഹാഷ്മിയ്‌ക്കെതിരെയും ക്രിമിനല്‍ കേസ് നില നില്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയതിന് തമിഴ്‌നാട്ടിലെ എഐഎഡിഎംകെ എംപി രത്തിനവേലിനെതിരെയും ക്രിമിനല്‍ കേസുണ്ട്.

Rajya Sabha

227 രാജ്യസഭാ എംപിമാരുടെ ശരാശരി ആസ്തി 20.17 കോടിയാണ്. കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 16.74 കോടിയാണ്. ബിജെപി 8.51, ബിഎസ്പി 13.82, സിപിഎം 39.65 ലക്ഷം എന്നിങ്ങനെയാണ്.

ഐക്യജനതാദള്‍ എംപിയായ മഹേന്ദ്ര പ്രസാദ് (ബീഹാര്‍) ആണ് എംപിമാരിലെ ധനികന്‍. 683.56 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് വിജയ് മല്യയാണ്. 615.42 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയുടെ ജയ ബച്ചനാണ് 493.86കോടി.

20 ലക്ഷത്തില്‍ കുറവ് സ്വത്തുള്ള എംപിമാര്‍ ഒന്‍പത് പേര്‍ മാത്രമാണ്, ബിജെപിയുടെ അനില്‍ ദാവേ (മദ്ധ്യപ്രദേശ്) ആണ് ഏറ്റവും ആസ്തി കുറഞ്ഞ എംപി. 2.75 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ആസ്തി.

English summary
Over two-thirds of Rajya Sabha members (67%) are crorepatis while 17% have criminal cases pending against them, according to latest data analyzed by the Association for Democratic Reforms (ADR).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X