കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6767 പേര്‍ക്ക് കൊവിഡ്; ഒറ്റ ദിവസത്തില്‍ ഇത്രയും ഉയര്‍ന്ന നിരക്ക് ആദ്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത്് ആദ്യമായിട്ടാണ് ഇത്രയും പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് കൊറോണ സ്ഥിരീകരിക്കുന്നത്. 147 മരണവും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,31,868 ആയിരിക്കുകയാണ്. 73,560 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 54440 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 147 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണ 3867 ആയി.

Corona

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 6654 പേര്‍ക്കായിരുന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.

നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയത് മുതല്‍ ഇന്ത്യയില്‍ പ്രതിദിനം അഞ്ചായിരത്തിന് മുകളില്‍ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച 5242 പേര്‍ക്കും, ബുധനാഴ്ച്ച 5611 പേര്‍ക്കും വെള്ളിയാഴ്ച്ച 6088 പേര്‍ക്കും ശനിയാഴ്ച്ച 6654 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പരിമിതമായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃരാരംഭിക്കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള രണ്ട് സംസ്ഥാനമാണ് മഹാരാഷ്ട്രയും തമിഴ്‌നാടും.

മഹാരാഷ്ട്രയില് 47190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1500 ലധികം പേര്‍ മരണപ്പെടുകയും ചെയ്തു.14753 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 98 പേരാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടില്‍ താരതമ്യേന രോഗികള്‍ കൂടുതലുള്ള സ്ഥലമാണ് ചെന്നൈ. ഇവിടെ രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച്ച മുതല്‍ 17 വന്‍കിട വ്യവസായ ശാലകള്‍ തുറക്കാനാണ് തീരുമാനം.

ആഗോള തലത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുകയാണ്. രോഗികളുടെ എണ്ണം 54 ലക്ഷത്തിലേക്കെത്തുകയാണ്. 24 മണിക്കൂറിനിടെ 4183 പേരാണ് മരണപ്പെട്ടത്. അമേരിക്കയില്‍ മാത്രം 1036 പേര്‍ കൂടിയാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് എത്തി. ബ്രസീലില്‍ 965 പേരാണ് മരണപ്പെട്ടത്.

 കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര് കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്

കൊവിഡ് ഭീതി: വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണം; കേന്ദ്രത്തിന് മമത ബാനര്‍ജിയുടെ കത്ത്കൊവിഡ് ഭീതി: വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണം; കേന്ദ്രത്തിന് മമത ബാനര്‍ജിയുടെ കത്ത്

English summary
6767 Covid-19 Cases In India within 24 Hours; It is the biggest Single day Jump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X