Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗി മരിച്ചു: 68 ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിൽ, രോഗി ചെയ്തത് കൊടുംചതി!!

ദില്ലി: തലസ്ഥാനത്ത് 68 സർക്കാർ ഡോക്ടർമാരും നഴ്സുമാരും നിരീക്ഷണത്തിൽ. കൊറോണ സംശയിച്ചിരുന്ന 25 കാരിയായ രോഗി മരിച്ചതിനെ തുടർന്നാണ് ഇവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ചിരുന്ന രോഗി ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് ഗർഭിണിയായ യുവതിയെ നോർത്ത് ദില്ലിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അടുത്ത കാലത്ത് വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതാണെന്നുള്ള വിവരം യുവതി ഡോക്ടർമാരിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഇവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച വിവരവും രോഗി ആശുപത്രി അധികൃതരിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. തെറ്റായ വിവരം നൽകിയ യുവതിയെ പ്രവേശിപ്പിച്ചതിന് ശേഷം 200 ഓളം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

corona54-15861

അടുത്ത കാലത്ത് വിദേശയാത്ര നടത്തിയ വിവരവും മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നുവെന്ന വിവരം ഡോക്ടർമാരോട് വെളിപ്പെടുത്തിയിരുന്നില്ല. നിർദ്ദിഷ്ട ഫോറത്തിൽ തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നതെന്നും ആശുപത്രി പുറത്തിറക്കിയ സർക്കൂലറിൽ പറയുന്നു. ഗർഭിണിയായ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ആശുപത്രി നൽകുന്നത്.

താൻ അടുത്തിടെ വിദേശരാജ്യം സന്ദർശിച്ചിരുന്നുവെന്നും രോഗബാധിതരായ യാത്രക്കാരുമായി സമ്പർക്കത്തിൽ വന്നിരുന്നുവെന്നും പിന്നീടാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. കുടുംബത്തിലെ നാല് പേരോട് ഏപ്രിൽ 10 മുതൽ 24 വരെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നതായും യുവതി പിന്നീട് വെളിപ്പെടുത്തി. ഇതോടെ യുവതിയുമായി സമ്പർക്കം പുലർത്തിയ എല്ലാ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. യുവതിയുടെ കൊറോണ വൈറസ് പരിശോധനാ ഫലത്തിനായാണ് ആശുപത്രി അധികൃതർ കാത്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. 826 പുതിയ കേസുകളും ഇതിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 12, 759ലെത്തിയിട്ടുണ്ട്. 420 പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ദില്ലിയിലാണ്. 1500 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഹോട്ട്സ്പോട്ടുകളായ 170 ജില്ലകളുടെ പട്ടികയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആറ് മെട്രോ നഗരങ്ങൾ ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളും ഹോട്ട്സ്പോട്ട് ജില്ലകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+