കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതി തള്ളി; ഞെട്ടിപ്പിക്കുന്ന കണക്ക്

  • By News Desk
Google Oneindia Malayalam News

ദില്ലി:പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു.

മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുംബൈ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഹുല്‍ ചോക്‌സി അടക്കമുള്ള 50 പേരുടെ വായ്പ എഴുതി തള്ളിയിരിക്കുകയാണ്.

കമല്‍നാഥിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതി റദ്ദാക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍;കാരണംകമല്‍നാഥിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതി റദ്ദാക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍;കാരണം

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തി

മെഹുല്‍ ചോക്‌സി

മെഹുല്‍ ചോക്‌സി

വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന് മറുപടി നല്‍കിയത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനമായ സാകേത് ഗോഖലെ 50 പേരുടെ വായ്പയെക്കുറിച്ച് അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പ വിവരങ്ങളെക്കുറിച്ചായിരുന്നു ചോദിച്ചത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഫെബ്രുവരി 16 ന് അവസാനത്തെ ബഡ്ജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അനുരാഗ് ഠാക്കൂറും ഇതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നാലെയാണ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷയുമായി മുന്നോട്ട് പോകുന്നത്.

 68607 കോടി എഴുതി തള്ളി

68607 കോടി എഴുതി തള്ളി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും 2019 സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടക്കാത്ത അമ്പത് പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയതെന്നും ആര്‍ബിഐയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഗീതാജ്ഞലി ജെംസ് ലിമിറ്റഡ്

ഗീതാജ്ഞലി ജെംസ് ലിമിറ്റഡ്

മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം. പട്ടികയില്‍ രണ്ടാമതുള്ള ആര്‍ഇഐ ആഗ്രോ ലിമിറ്റഡിന് 4314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ത്സുത്സുന്‍വാലയും സജ്ഞയ് ത്സുത്സുന്‍വാലയും ഒരു വര്‍ഷമമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിരീക്ഷണത്തിലാണ്. വിന്‍സം ഡയമണ്ട്‌സ് ആന്റ് ജ്വല്ലറിക്ക് 4076 കോടി രൂപയാണ് കടം. ഈ കേസ് സിബിഐ അന്വേഷിക്കുകയാണ്.

രണ്ടായിരം കോടിക്ക് മുകളില്‍

രണ്ടായിരം കോടിക്ക് മുകളില്‍

ഇത് കൂടാതെ പഞ്ചാബിലെ ക്യൂഡോസ് കെമി 2326 കോടി രൂപ, ബാബ രാം ദേവ് ആന്റ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2212 കോടി രൂപ, ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2012 കോടിരൂപ തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടായിരം കോടി രൂപക്ക് മുകളില്‍ കുടിശിക വരുത്തിയത്.

 വിജയ് മല്യ

വിജയ് മല്യ

ഇന്ത്യ വിട്ടതിന് പിന്നാലെ കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തിയ ചോക്‌സി ഇവിടുത്തെ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും തുടര്‍ന്ന് ആന്റിഗ്വയുടെ പൗരത്വം ലഭിക്കുകയുമായിരുന്നു. 1000 കോടി രൂപക്ക് മുകളിലുള്ള വായ്പ കുടിശ്ശിക വരുത്തിയ കമ്പനികളില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട്.

English summary
68k loans including Mehul Choksi Written Off: RTI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X