കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 മുന്‍ സൈനികര്‍ ബിജെപിയില്‍... സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി, നേട്ടവുമായി ബിജെപി!!

Google Oneindia Malayalam News

ദില്ലി: ദേശീയ തലത്തില്‍ ബിജെപിക്ക് വീണ്ടും വന്‍ നേട്ടം. മുന്‍ സൈനികരായ 7 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു സൈനികരുടെ പാര്‍ട്ടി പ്രവേശനം. പ്രതിരോധ മന്ത്രി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

1

ലെഫ്. ജനറല്‍ ജെബിഎസ് യാദവ്, ലെഫ്. ജനറല്‍ ആര്‍എന്‍ സിംഗ്, ലെഫ്. ജനറല്‍ എസ്‌കെ പട്യാല്‍, ലെഫ്. ജനറല്‍ സുനിത് കുമാര്‍, ലെഫ് ജനറല്‍ നിതിന്‍ കോലി, കേണല്‍ ആര്‍കെ ത്രിപാഠി, വിംഗ് കമാന്‍ഡര്‍ നവനീത് മേഗന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഇവര്‍. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ താരങ്ങളും ബിജെപിയില്‍ എത്തിയിരുന്നു.

സണ്ണി ഡിയോള്‍, ദലര്‍ മെഹന്ദി എന്നിവരാണ് ബിജെപിയില്‍ എത്തിയത്. ബോജ്പുരി താരം രവി കിഷന്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. അങ്ങനെ താരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് ബിജെപി. സൈന്യത്തിന് വേണ്ടി മികച്ച സേവനം ചെയ്തവരാണ് പാര്‍ട്ടിയില്‍ എത്തിയതെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ദേശീയ സുരക്ഷാ നയം സംബന്ധിച്ച് മികച്ച കാഴ്ച്ചപ്പാടുണ്ടാവാന്‍ ഇവരുടെ സാന്നിധ്യം സഹായിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം പാര്‍ട്ടിയിലെത്തിയ സൈനികര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ദേശീയ സുരക്ഷാ പദ്ധതി ഒരുക്കാനായി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനറലിനെയായിരുന്നു സമീപിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല

English summary
7 army veterans join bjp in presence of nirmala sitharama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X