കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐക്ക് തൊടാന്‍ ധൈര്യമില്ലാത്ത 7 നേതാക്കള്‍.. മുഖ്യമന്ത്രിമാര്‍ മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെ

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. നിലവില്‍ ഏഴ് പ്രമുഖ നേതാക്കള്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും സിബിഐ തയ്യാറായിട്ടില്ല. ചിദംബരത്തിനെതിരെയുള്ള നടപടി പരിശോധിക്കുമ്പോള്‍ അതില്‍ വാസ്തവമുണ്ടെന്ന് ഉറപ്പാണ്.

ഇതില്‍ ഏറ്റവും രസകരം കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലായിരുന്നുവെന്നതാണ്. അന്ന് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അതേസമയം ഈ കാരണവും അറസ്റ്റിന് പിന്നിലുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വേട്ടയാടല്‍ തന്നെയാണ് ഇതിന് പിന്നിലുള്ളത്. നേതാക്കള്‍ക്ക് പുറമേ റാഫേല്‍ കേസില്‍ അന്വേഷണമില്ലാത്തതും ലോക്പാലിനെ ദുര്‍ബലമാക്കിയതുമെല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. പക്ഷേ ഈ 7 നേതാക്കളെ സിബിഐ അവഗണിക്കുന്നത് ദുരൂഹതകള്‍ ഉണര്‍ത്തുന്നതാണ്.

യെദ്യൂരപ്പയുടെ കേസ്

യെദ്യൂരപ്പയുടെ കേസ്

കര്‍ണാടകത്തില്‍ ഏറ്റവുമധികം കേസുകളുള്ള നേതാവാണ് യെഡ്ഡിയൂരപ്പ. ഖനന അഴിമതി, തുടങ്ങി നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. യെഡ്ഡിയൂരപ്പയില്‍ നിന്ന് പിടിച്ചെടുത്ത ഡയറയില്‍ നിന്ന് ബിജെപി നേതാക്കള്‍ക്ക് അദ്ദേഹം പണം നല്‍കിയതായി പറയുന്നുണ്ട്. അദ്ദേഹത്തിനെതിരെ കേസ് എടുത്തെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മോദി സര്‍ക്കാരിന്റെ കാലത്ത് കേസുകള്‍ ദുര്‍ബലമായെങ്കിലും, ഭൂഅഴിമതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബെല്ലാരി സഹോദരന്‍മാര്‍

ബെല്ലാരി സഹോദരന്‍മാര്‍

ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്കെതിരെയും നിരവധി കേസുകളുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐ ഇവര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചിരുന്നു. 16500 കോടിയുടെ ഖനന അഴിമതിയാണ് ഇവര്‍ക്കെതിരെയുള്ളത്. മോദി സര്‍ക്കാര്‍ ഈ അഴിമതി പുറത്തുകൊണ്ടുവരുന്നതിന് സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇവര്‍ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് കേസ് ഇല്ലാതാവാനുള്ള പ്രധാന കാരണം.

ഹിമന്ത ബിശ്വയും ചൗഹാനും

ഹിമന്ത ബിശ്വയും ചൗഹാനും

നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിയുടെ തേരോട്ടത്തിന് ഒരു പേരേയുള്ളൂ. ഹിമന്ത ബിശ്വ ശര്‍മ. ഇയാള്‍ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ജലവിതരണ അഴിമതിയിലെ പ്രധാനിയാണെന്ന് ബിജെപി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ശര്‍മ ബിജെപിയിലെത്തിയതോടെ ഈ കേസ് ഇല്ലാതായി. നേരത്തെ സിബിഐക്ക് ഈ കേസ് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അതേ കേസ് ഇല്ലാതാക്കിയിരിക്കുകയാണ് അസം സര്‍ക്കാര്‍. മറ്റൊരു നേതാവ് ശിവരാജ് സിംഗ് ചൗഹാനാണ്. വ്യാപം കേസില്‍ അദ്ദേഹത്തിന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. നിരവധി സാക്ഷികള്‍ ദുരൂഹ സാഹചര്യത്തില്‍ ഈ കേസില്‍ കൊല്ലപ്പെട്ടിരുന്നു.

ബംഗാളില്‍ മുകുള്‍ റോയ്

ബംഗാളില്‍ മുകുള്‍ റോയ്

ബംഗാളില്‍ അമിത് ഷായെന്ന് വിളിപ്പേരുള്ള മുകുള്‍ റോയിയും അഴിമതി കറ പുരണ്ട നേതാവാണ്. നാരദ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുകുള്‍ റോയ് ആരോപണം നേരിടുന്നുണ്ട്. എന്നാല്‍ ഈ കേസ് ഇപ്പോഴും പാതി വഴിയിലാണ്. മുകുള്‍ റോയിക്കെതിരെയുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.

മന്ത്രിമാരും പട്ടികയില്‍

മന്ത്രിമാരും പട്ടികയില്‍

കേന്ദ്ര മന്ത്രിമായ രമേശ് പൊഖ്രിയാലാണ് അഴിമതിയുടെ നിഴലിലുള്ളത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ട് മെഗാ അഴിമതിയില്‍ വീണിരുന്നു അദ്ദേഹം. ഒന്ന് ഭൂമി തട്ടിപ്പും മറ്റൊന്ന് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുമായി ബന്ധപ്പെട്ടാണ്. പൊഖ്രിയാലിന്റെ പ്രതിച്ഛായ മോശമായപ്പോള്‍ ബിജെപി 2011ല്‍ അദ്ദേഹത്തെ രാജിവെപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സിബിഐയോ ഉത്തരാഖണ്ഡ് സര്‍ക്കാരോ ഈ കേസ് അന്വേഷിച്ചിട്ടില്ല. ഇനി ഉണ്ടാവാനും സാധ്യതയില്ല.

മഹാരാഷ്ട്രയില്‍ റാണ

മഹാരാഷ്ട്രയില്‍ റാണ

മഹാരാഷ്ട്രയില്‍ നാരായണ്‍ റാണയാണ് അഴിമതി കറ പുരണ്ട നേതാവ്. മുന്‍ മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ ബിജെപി അദ്ദേഹത്തെ രാജ്യസഭാ എംപിയാക്കിയിരുന്നു. എന്നാല്‍ റാണെക്കെതിരെ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഭൂമി തട്ടിപ്പും, വായ്പാ തട്ടിപ്പുകളുമായി നിരവധി സാമ്പത്തിക കാര്യ കേസുകള്‍ റാണെയ്‌ക്കെതിരെയുണ്ട്. അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്താന്‍ പോലും സിബിഐ തയ്യാറായിരുന്നില്ല. നിലവില്‍ അദ്ദേഹത്തിനെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ല.

മതില്‍ ചാടി കടന്ന് ചിദംബരത്തെ പൂട്ടിയ ഉദ്യോസ്ഥന്‍.... ആരാണ് പാര്‍ത്ഥസാരഥി, സിബിഐ പറയുന്നത് ഇങ്ങനെമതില്‍ ചാടി കടന്ന് ചിദംബരത്തെ പൂട്ടിയ ഉദ്യോസ്ഥന്‍.... ആരാണ് പാര്‍ത്ഥസാരഥി, സിബിഐ പറയുന്നത് ഇങ്ങനെ

English summary
7 bjp politicians who never touched by cbi on corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X