ചാട്ട് പൂജയ്ക്കിടെ ഏഴ് കുട്ടികള്‍ മുങ്ങി മരിച്ചു
പട്‌ന: ബീഹാറിലെ ചാട്ട് പൂജയ്ക്കിടെ മൂന്ന് വ്യത്യസ്ത ജില്ലകളിലായി ഏഴ് കുട്ടികള്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച രാവിലെ നടത്തിയെ പൂജയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
എട്ടും ഒന്‍പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. ബര്‍ഹ് സബ് ഡിവിഷന്‍ പട്‌ന, ബര്‍പുര ഘാട്ട് എന്നിവിടങ്ങളിലാണ് അപകടം സംഭവിച്ചത്.

അപടകത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചു. ആണ്‍കുട്ടികള്‍ കുളിയ്ക്കാനായി ആഴത്തിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഒരു ആണ്‍കുട്ടി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടു പേര്‍ കൂടി മരിക്കുകയായിരുന്നു.












Click it and Unblock the Notifications