നടി ജാക്വലിന്‍ ഫെര്‍ണാണ്ടസില്‍ നിന്നും 7 കോടിയുടെ സമ്മാനങ്ങള്‍ പിടിച്ചെടുത്തു; സുകേഷ് നല്‍കിയത്
മുംബൈ: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസില്‍ നിന്നും 7 കോടി രൂപയുടെ സമ്മാനങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാള്‍ ജാക്വലിന്‍, നോറ ഫത്തേഹി എന്നിവര്‍ക്ക് പുറമെ മൂന്ന് നടിമാര്‍ക്ക് കൂടി വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.

സുകേഷ് ചന്ദ്രശേഖറിനെതിരെ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്ത് കണ്ടുകെട്ടിയത്. ജയിലില്‍ കഴിയുന്ന റാന്‍ബാക്സിയുടെ മുന്‍ ഉടമ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്ത 200 കോടി രൂപയില്‍ നിന്ന് ചന്ദ്രശേഖര്‍ നടിക്ക് 5.71 കോടി രൂപ സമ്മാനം നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്.
Recommended Video
ഭര്‍ത്താവിനെ വിട്ടുനല്‍കാമെന്ന് വാഗ്ദാനം നല്‍കി ചന്ദ്രശേഖര്‍ പണം കൈക്കലാക്കിയെന്ന ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്.












Click it and Unblock the Notifications