Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണഗിരി റോഡപകടം ഏഴു പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്കുസമീപമുണ്ടായ വാഹനാപകടത്തില്‍ ഏഴു പേര്‍ മരിച്ചു . 30 പേര്‍ക്കു പരിക്കേറ്റു. സുലഗിരിയില്‍ നിന്നു പുറപ്പെട്ട സ്വകാര്യ ബസ്സ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴു പേരും സംഭവ സ്ഥലത്തു തന്ന മരിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരുടെ നില ഗുരുതരമാണ് .ഹൊസൂര്‍ -കൃഷ്ണഗിരി ദേശീയ പാതയില്‍ നി്ന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ചിന്നാറിലാണ് അപകടം. നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ബസ്സിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ്സില്‍ 63 യാത്രക്കാരുണ്ടായിരുന്നു. ബസ്സിന്റെ ഇടതു ഭാഗത്തെ സീറ്റുകളിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

accident-sulagiri4

അപകടം നടന്ന ഉടനെ പത്തിലധികം ആംബുലന്‍സുകളാണ് സ്ഥലത്തെത്തിയത്. ഇത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മാസം മുന്‍പാണ് സംഭവം സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചത്.

accident-sulagiri

ഈ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതു ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

accident-sulagiri45
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+