ബംഗാളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 7 മരണം; മരിച്ചവരിൽ 4 പേർ കുട്ടികൾ
ബംഗാളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 7 മരണം. രണ്ട് സ്ത്രീകളും നാല് കുട്ടികളും അടക്കമാണ് മരിച്ചത്. സൗത്ത് 24 പരാഗാന ജില്ലയിലാണ് സംഭവം. രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.
ഒരു സ്ത്രീക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റ പ്രാഥമിക നിദമനം. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് പോലീസ് നിഗമനം.













Click it and Unblock the Notifications