കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ടോക്കിയോ: കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നിരീക്ഷണത്തിൽ തുടരുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്

കൊറോണ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ടോക്കിയോയിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. കപ്പലിലെ 37,11 യാത്രക്കാരിൽ 621 പേർക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 132 പേർ കപ്പലിലെ ജീവനക്കാരും 6 പേർ യാത്രക്കാരുമാണ്.

ship

കഴിഞ്ഞ മാസം ഹോങ്കോങിൽ ഇറങ്ങിയ കപ്പലിലെ യാത്രക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂരമിട്ട ശേഷം നിരീക്ഷണത്തിൽവെച്ചത്. രണ്ടാഴ്ചത്തെ ക്വാറന്റൈൻ സമയം പൂർത്തിയായ ശേഷം ഏതാനും പേർ കപ്പലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 340 യുഎസ് പൗരന്മാരെ കഴിഞ്ഞ ദിവസം കപ്പലിൽ നിന്നും ഒഴിപ്പിച്ചിരുന്നു. ഇവരെ 14 ദിവസത്തേയ്ക്ക് കൂടി നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം.

അതേ സമയം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹ്യൂബെ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ചൈനയ്ക്ക് പുറത്ത് 25 രാജ്യങ്ങളിൽ കൂടിയാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്.

English summary
7 Indians tested positive for corona virus in cruise ship at Japan coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X