കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസ് ഭരണം പിടിക്കും'; ടിആര്‍എസില്‍ രാജി തുടരുന്നു, 7 ജനപ്രതിനിധികള്‍ കോണ്‍ഗ്രസില്‍ ചേർന്നു

Google Oneindia Malayalam News

ഹൈദരാബാദ്: ഐക്യആന്ധ്രാ വാദങ്ങളെ മറികടന്ന് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ വലിയ സ്വപ്‌നങ്ങളായിരുന്നു കോണ്‍ഗ്രസ്സ് വെച്ചുപുലര്‍ത്തിയിരുന്നത്. ആന്ധ്രയില്‍ ഭരണം നഷ്ടപ്പെട്ടാലും തെലങ്കാനയില്‍ ഭരണം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. എന്നാല്‍ 2014 സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി ടിആര്‍എസ് ഭരണം പിടിക്കുകയായിരുന്നു.

<strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം</strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം

ഭരണം തുടര്‍ന്ന മുഖ്യന്ത്രി കെ ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയായിരുന്നു. രാഷ്ട്രീയ അനുകൂല സാഹചര്യമുണ്ടെന്ന വിലയിരുത്തലിലായിരുന്നു ടിആര്‍എസ് നിയമസഭ പിരിച്ചുവിട്ടത്. എന്നാല്‍ ടിആര്‍എസിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

<strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍</strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍

തെലങ്കാനയില്‍

തെലങ്കാനയില്‍

കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വലിയ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഇല്ലാതിരുന്നു ഘട്ടത്തില്‍ ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ടാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്.

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

എന്നാല്‍ ഭരണത്തുടര്‍ച്ച സ്വപനം കണ്ട ടിആര്‍എസിന്റെ മോഹങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തയിതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്.

ടിഡിപിയുമായി സഖ്യത്തിലെത്തിയത്

ടിഡിപിയുമായി സഖ്യത്തിലെത്തിയത്

മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ടിഡിപിയുമായി സഖ്യത്തിലെത്തിയതാണ് കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. സിപിഐയും ഇവര്‍ക്കൊപ്പം ചേര്‍ന്നും. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള് നടക്കുന്നത്.

സഖ്യം മേല്‍ക്കൈ ഉണ്ടാക്കും

സഖ്യം മേല്‍ക്കൈ ഉണ്ടാക്കും

കോണ്‍ഗ്‌സ്-ടിഡിപി-സിപിഐ സഖ്യം നിലവില്‍വന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം മേല്‍ക്കൈ ഉണ്ടാക്കുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഈ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടേയാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നത് ടിആര്‍എസിന് തലവേദന സൃഷ്ടിക്കുന്നത്.

ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സില്‍

ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സില്‍

കഴിഞ്ഞ ദിവസങ്ങളിലായി മുന്‍മന്ത്രിയടക്കമുള്ള മൂന്ന് എംഎല്‍എമാരായിരുന്നു ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേക്കേറിയതെങ്കില്‍ ഇന്നലെ മാത്രം 7 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളാണ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലെത്തിയത്.

ഏഴ് ടിആര്‍എസ് കൗണ്‍ലര്‍മാര്‍

ഏഴ് ടിആര്‍എസ് കൗണ്‍ലര്‍മാര്‍

സിരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കസനഗര്‍ മുനിസിപ്പാലിറ്റിയിലെ ഏഴ് ടിആര്‍എസ് കൗണ്‍ലര്‍മാരാണ് ശനിയാഴ്ച്ച കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇവര്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

കൊണ്ട സുരേഖയും ഭാര്‍ത്താവും

കൊണ്ട സുരേഖയും ഭാര്‍ത്താവും

എംഎല്‍എയും മുന്‍ മന്ത്രിയുമായ ടിആര്‍എസ് നേതാവുമായ കൊണ്ട സുരേഖയും ഭാര്‍ത്താവ് കൊണ്ട മുരളിയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗത്വം എടുത്തിരുന്നു. തെലുങ്കാനയിലെ തീപ്പൊരി നേതാക്കളും വാറങ്കല്‍ ജില്ലയിലെ ശക്തരുമായ കൊണ്ട ദമ്പതികള്‍ പാര്‍ട്ടിവിട്ടത് ടിആര്‍എസിന് വലിയ തിരിച്ചടിയാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മറ്റ് കേന്ദ്രനേതാക്കളേയും കണ്ടതിന് ശേഷമാണ് കൊണ്ട ദമ്പതികള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

രമേശ് റാത്തോഡ്

രമേശ് റാത്തോഡ്

ടിആര്‍എസില്‍ നിന്ന് കൂട്ടത്തോടെയാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തികൊണ്ടിരിക്കുന്നത്. ഒട്ടേറെ അനുയായികളുള്ള ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് കോണ്‍ഗ്രസ്സില്‍ ചേരുന്നത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ഒട്ടേറെ അനുയായികളുള്ള ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് കോണ്‍ഗ്രസ്സില്‍ ചേരുന്നത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു രമേശ് റാത്തോഡിന്റെ കളംമാറ്റം.

തിരഞ്ഞെടുപ്പ്കമ്മീഷന്റെ പുതിയ തീരുമാനം

തിരഞ്ഞെടുപ്പ്കമ്മീഷന്റെ പുതിയ തീരുമാനം

നേതാക്കളുടെ ഈ കൂടുമാറ്റത്തിനിടേയാണ് തിരഞ്ഞെടുപ്പ്കമ്മീഷന്റെ പുതിയ തീരുമാനവും ടിആര്‍എസിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍, കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചു വിടുമ്പോള്‍ മുതല്‍ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാക്കാനാണ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല

പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല

ഇതോടെ, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ കാവല്‍ മന്ത്രിസഭയ്ക്കോ കേന്ദ്ര സര്‍ക്കാറിനോ പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല. നിലവിലുണ്ടായിരുന്ന പെരുമാറ്റച്ചട്ടത്തില്‍ കാവല്‍ സര്‍ക്കാറുകള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നു.

കമ്മീഷന്റെ അനുമതി വേണം

കമ്മീഷന്റെ അനുമതി വേണം

ഫലത്തില്‍ ഈ തീരുമാനം ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ ആണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചന്ദ്രശേഖര റാവും ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ തീരുമാനം വരുന്നത്. ഇനി ഈ പദ്ധതികള്‍ പ്രഖ്യാപിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം.

പെരുമാറ്റ ചട്ടത്തില്‍ മാറ്റങ്ങല്‍ വരുത്തുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളെ നേരിടാനും കമ്മീഷന്‍ നടപടിയെടുത്തെന്നാണ് വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതിനെല്ലാന്ന് കമ്മീഷന്‍ തീരുമാനം.

English summary
7 kagaznagar trs councillors join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X