ബസും ട്രക്കും കൂട്ടിയിച്ച് 7 മരണം; മരിച്ചവരില്‍ ബസ് ഡ്രൈവറും, 34 പേര്‍ക്ക് പരിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിച്ച് ഏഴ് മരണം. 34 പേര്‍ക്ക് പരിക്കേറ്റു. ആഗ്രാ-ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ദില്ലിയില്‍ നിന്ന് വാരണാസിക്ക് പോകുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ ബസിനുള്ളില്‍ നിന്ന് ആളുകളെ പുറത്ത് എത്തിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ബസ് ഡ്രൈവറും അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരെ സെയ്ഫാത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചോളം പേരുടെ നില ഗുരതരമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
7 dead and 34 injured after a bus rammed into a truck on Agra-Lucknow Expressway near Mainpuri pic.twitter.com/sBjWuaSzu1
— ANI UP (@ANINewsUP) April 21, 2019












Click it and Unblock the Notifications