Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിച്ചയാളെ വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടി ഉപദ്രവം സഹിക്കാതെ ആത്മഹത്യ ചെയ്തു

പീഡിപ്പിച്ചയാളെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ഏഴ് മാസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തു.

ചണ്ഡീഗഡ്: പീഡിപ്പിച്ചയാളെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ഏഴ് മാസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെയും വീട്ടുക്കാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാതെയാണ് 19 കാരി ആത്മഹത്യ ചെയ്തത്.

2015 ഒക്ടോബര്‍ മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അതേ ഗ്രാമത്തിലുള്ള അനൂജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോ
ടതിയില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് യുവാവ് പറഞ്ഞത്. തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ഇവര്‍ വിവാഹിതരായി.

suicide2

സ്ത്രീധനത്തെ ചൊല്ലിയും കേസ് നടത്താന്‍ ചിലവായതുമായ പണം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പീഡനം. ശാരീരികമായും മാനസികമായും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകത്തിന് ശേഷം കെട്ടിതൂക്കിയതാണെന്നും അമ്മ ആരോപിക്കുന്നു.

യുവാവിനും വീട്ടുകാര്‍ക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+