കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് പാകിസ്താന്‍ പട്ടാളക്കാരെ ഇന്ത്യ പ്രകോപനമില്ലാതെ വെടിവച്ച് കൊന്നെന്ന് പാകിസ്താന്‍

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തെന്ന് പാകിസ്താന്റെ ആരോപണം.

  • By Desk
Google Oneindia Malayalam News

റാവല്‍പിണ്ടി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തെന്ന് പാകിസ്താന്റെ ആരോപണം. ഏഴ് പാക് പട്ടാളക്കാര്‍ ഇന്ത്യന്‍ വെടിവപ്പില്‍ കൊല്ലപ്പെട്ടു എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയന്ത്രണ രേഖയിലെ ഭിംബേര്‍ സെക്ടറിലാണ് സംഭവം നടന്നത് എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു എന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് മാധ്യമങ്ങളില്‍ ഇത് വലിയ തോതില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ഭിംബേര്‍ സെക്ടര്‍

ഭിംബേര്‍ സെക്ടര്‍

നിയന്ത്രണ രേഖയിലെ ഭിംബേര്‍ സെക്ടറില്‍ നവംബര്‍ 13 ഞായറാഴ്ച രാത്രിയിലാണ് ഇന്ത്യ സൈന്യം പ്രകോപനമില്ലാതെ വെടിവച്ചത് എന്നാണ് പാകിസ്താന്‍റെ ആരോപണം. രാത്രിയില്‍ വെടിവപ്പ്ഏറെ നേരം നീണ്ട് നിന്നുവെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

രക്തസാക്ഷികള്‍

രക്തസാക്ഷികള്‍

ഇന്ത്യന്‍ സൈന്യത്തിന്‍റെ വെടിവപ്പില്‍ ഏഴ് സൈനികര്‍ രക്തസാക്ഷികള്‍ ആയി എന്നാണ് പാകിസ്താന്‍റെ ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് പത്രക്കുറിപ്പില്‍ പറയുന്നത്. പാകിസ്താന്‍ ശക്തമായി തിരിച്ചടിച്ചെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

പാകിസ്താന്‍റെ ആരോപണത്തോട് ഇതുവരെ ഇന്ത്യന്‍ സൈന്യമോ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സൈനികര്‍ കൊല്ലപ്പെടുന്ന കാര്യം പൊതുവേ പരസ്യപ്പെടുത്താത്ത രീതിയാണ് പലപ്പോഴും പാകിസ്താന്‍ പിന്തുടരാറുള്ളത്.

വെടി നിര്‍ത്തല്‍ കരാര്‍

വെടി നിര്‍ത്തല്‍ കരാര്‍

ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമൊന്നും ഇല്ലാതെ വെടിവച്ചു എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

ഗ്രാമീണര്‍ക്ക് നേരേയും

ഗ്രാമീണര്‍ക്ക് നേരേയും

സൈനിക പോസ്റ്റുകളെ മാത്രമല്ല, അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരെ പോലും പാക് സൈന്യം വെറുതേ വിട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യയാണ് സ്ഥിരമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് എന്നാണ് ഇപ്പോള്‍ പാകിസ്താന്‍ ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മന്ധോള്‍ സെക്ടറില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും പാകിസ്താന്‍ ആരോപിക്കുന്നു.

വലിയ വാര്‍ത്ത

വലിയ വാര്‍ത്ത

പാക് മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഈ വാര്‍ത്തകള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Seven Pakistani soldiers martyred in unprovoked Indian firing at LoC- Pak allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X