കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഈ സീസണില്‍ ഒപ്പോ എഫ്7 സ്വന്തമാക്കണം: നിങ്ങളറിയേണ്ട ഏഴ് കാരണങ്ങള്‍

Google Oneindia Malayalam News

ഒപ്പോ ഏറ്റവും പുതിയ ഫോണായ ഒപ്പോ എഫ്7 പുറത്തിറക്കി. 2018 മാര്‍ച്ച് 26നാണ് ഒപ്പോ ഏറെക്കാത്തിരുന്ന ഫോണ്‍ പുറത്തിറക്കുന്നത്. മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി നോച്ച് സ്ക്രീനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുമാണ് ഫോണിന്റെ പ്രത്യകേത. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ സെല്‍ഫി എക്സ്പേര്‍ട്ടും ഫോണുകളുടെ നേതാവുമാണെന്ന് നേരത്തെ തന്നെ ഒപ്പോ തെളിയിച്ച് കഴിഞ്ഞതാണ്. ഒപ്പോ എഫ്7ന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാം. മറ്റ് ഫോണുകളെ അപേക്ഷിച്ച് ഒപ്പോ ഫോണുകളെ മികച്ച സെല്‍ഫി ക്യാമറയാക്കുന്നത് എന്താണെന്നറിയാം.

1 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ

പ്രാരംഭ കാലം മുതല്‍ തന്നെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സെല്‍ഫി എക്സ്പേര്‍ട്ട് ക്യാമറയാണ് ഓപ്പോ പുറത്തിറക്കിയത്. 2017ലാണ് ഒപ്പോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫി ക്യാമറ പുറത്തിറക്കുന്നത്. ഓരോ ഫോട്ടോയുടേയും ഘടകങ്ങള്‍ സ്വയം പരിശോധിക്കാനും മനസിലാക്കാനും കഴിവുള്ളവയാണ് ഒപ്പോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍. പുതിയ ഒപ്പോ എഫ്7ല്‍ റിയല്‍ ടൈം ഹൈ ഡയനാമിക് റേഞ്ച് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന 25എംപി ഫ്രണ്ട് ക്യാമറയാണുള്ളത്. അതുകൂടാതെ മുഖത്തെ ഓരോ ഫീച്ചറും തിരിച്ചറിഞ്ഞ് മനോഹരമാക്കുന്ന ഇന്‍ബില്‍റ്റ് ആര്‍ട്ടിഫിഷ്യല്‍ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യയും ഒപ്പോ എഫ് 7 ഫോണിലുണ്ട്. ഗ്രൂപ്പ് സെല്‍ഫികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം തിരിച്ചറിഞ്ഞ് മനോഹരമാക്കുന്നതാണ് ഈ ഫീച്ചര്‍. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഈ ഫീച്ചര്‍.

oppo-f7

2 സൂപ്പര്‍ ഫുള്‍സ്ക്രീന്‍

മൊബൈല്‍ ഫോണ്‍ വിപണിയിലെ ആദ്യത്തെ നോച്ച്- സ്ക്രീന്‍ ഫോണാണ് ഒപ്പോ പുറത്തിറക്കുന്നത്. പരിഷ്കരിച്ച 6.2 എഫ്എച്ച്ഡി+ സൂപ്പര്‍ ഫുള്‍സ്ക്രീനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഗെയിംമിംഗ്, ഫോണ്‍ ഉപയോഗിച്ചുള്ള വായന എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ ഫോണ്‍ കയ്യില്‍ ഒതുങ്ങുന്നതുമാണ്. 2280x1080 റെസല്യൂഷനാണ് സ്മാര്‍
ട്ട് ഫോണ്‍ വിപണിയിലെ ഏറ്റവും വലിയ സ്ക്രീനുള്ള ഫോണിന്റേത്.

3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫോട്ടോ മാനേജ്മെന്റ് പുനഃരാവിഷ്കരിക്കും

എളുപ്പത്തില്‍ മനസിലാക്കുന്നതിന് വേണ്ടി ഒപ്പോ എഫ്7 ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് റെക്കഗ്നീഷൻ മുഖം, സ്ഥലങ്ങൾ, പ്രകൃതി ദൃശ്യങ്ങള്‍, എന്നിവ ഉപയോഗിച്ച് ആൽബങ്ങൾ നിർമിക്കാൻ ഒപ്പോ എഫ്7ന് കഴിയും. സെൽഫിക്കും ആൽബം മാനേജ്മെന്റിനും മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒപ്പോയിൽ സ്പ്ലിറ്റ് സ്ക്രീന്‍ സംവിധാനവും ലഭിക്കും. ഇവിടെ ഉപയോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആപ്പുകള്‍ സൂക്ഷിച്ച് വെയ്ക്കാനും സാധിക്കും. സുപ്രധാന മീറ്റിംഗുകൾ, യാത്രാ ടിക്കറ്റുകള്‍, സിനിമ ടിക്കറ്റുകൾ, ഇ കൊമേഴ്സ് ഓർഡർ സ്റ്റാറ്റസ്, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ പരിശോധിക്കാൻ സ്പ്ലിറ്റ് സ്ക്രീൻ സഹായിക്കും.

4 ഫൺ ഫീച്ചറുകള്‍

ഒപ്പോ എഫ്7ൽ നിരവധി ഫൺ ഫീച്ചറുകളും ഉണ്ട്. ഉപയോക്താക്കളെ പഴ്സണൽ ബ്യൂട്ടി ആര്‍ട്ടിസ്റ്റുകളാക്കാൻ കഴിവുള്ളവരാക്കുന്നതാണ് ഈ ഫോൺ. കവർ ഷോട്ട് ഫീച്ചർ ഉപയോഗിച്ച് കളർ, സെൽഫിയുടെ സാച്ചുറേഷൻ, വസ്ത്രങ്ങളുടെ നിറം, ബാക് ഗ്രൗണ്ട് എന്നിവയിൽ മാറ്റം വരുത്താനും കഴിയും. ഗ്ലോസി മാസികയ്ക്കുള്ള കവർ ഷോട്ടുകൾ പോലുള്ള ഫോട്ടോകളാണ് ഫോണിൽ നിന്നും ലഭിക്കുക. സ്നാപ്പ്ചാറ്റില്‍ ലഭ്യമായ അർഗ്യുമെന്റ‍ഡ് റിയാലിറ്റി സ്റ്റിക്കറുകളും ഫോണില്‍ ലഭിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്‍സ്റ്റന്റായി പോസ്റ്റ് ചെയ്യാൻ കഴിയുന്ന സ്റ്റിക്കറുകളായിരിക്കും ഇവ.

oppo-f7-3

5 പ്രിസൈസ് ഇന്‍ഡസ്ട്രിയൽ ഡിസൈൻ

പ്രിസിഷൻ എൻജിനീയറിംഗിൽ പ്രവർത്തിക്കുന്ന സെറ്റിംഗുകളാണ് ഒപ്പോ എഫ്7ലുള്ളത്. സോളാര്‍ റെഡ്, മൂൺലൈറ്റ് സിൽവർ എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് എഫ് 7 പുറത്തിറങ്ങുന്നത്.

6 എൻഹാൻസ്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

ഏറ്റവും പുതിയ കോളർ ഓപ്പറേറ്റിംഗ് സിസ്റ്റം 5.0യിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് ഒപ്പോ എഫ്7. ആന്‍ഡ്രോയ്ഡ് 8.1 നെ അടിസ്ഥാനമാക്കിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന പുതിയ ഇന്റർഫേസ് ഡിസൈനാണ് ഒപ്പോ എസ്7ന്റേത്. ഫോൺ ഉപയോഗിച്ച് ഏഴ് 0.08 സെക്കന്റിന് ശേഷം അൺലോക്ക് ആവുന്ന എഐ ബ്യുട്ടി സാങ്കേതിക വിദ്യയും ഫോണിൽ ലഭ്യമാണ്. ഫോണിലെ ആപ്പുകള്‍ മികച്ച രീതിയിൽ കാണാൻ സാധിക്കുന്ന സേഫ് ബോക്സ് ഫീച്ചറും ഈ ഫോണിൽ ലഭിക്കും. തേർഡ് പാർട്ടിയിൽ നിന്ന് പ്രൈവറ്റ് മെസേജുകള്‍ സംരക്ഷിക്കാനും ഇതിൽ സാധിക്കും

7 റോബസ്റ്റ് ഹാര്‍ഡ‍് വെയര്‍

ഹാർഡ് വെയറിനും സോഫ്റ്റ് വെയറിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ഫോണുകളാണ് ഒപ്പോ പുറത്തിറക്കുന്നത്. 64 ജിബി ഒക്ടാ കോർ പ്രൊസസറാണ് ഒപ്പോ എഫ് 7ലുള്ളത്. ഫോണിലെ ട്രിപ്പിൾ മെമ്മറി സ്ലോട്ട് 256ജിബി വരെ ഉയർത്താൻ കഴിയും. ഒരേ സമയം രണ്ട് 4ജി വോൾട്ട് ഇ സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയും.

oppo-f7

ഒരു സിമ്മിൽ 4ജി കോൾ ചെയ്തുുകൊണ്ടിരിക്കെ മറ്റൊരു സിമ്മിൽ ഇന്റർനെറ്റിൽ ഗെയിം കളിക്കാനും സാധിക്കും. രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ സീസണിൽ വാങ്ങാൻ കഴിയുന്ന മികച്ച സ്മാര്‍ട്ട് ഫോണാണ് ഒപ്പോ എഫ്7.

English summary
OPPO has unleashed its latest, power-packed flagship device, OPPO F7, on March 26, 2018, and we're all excited! Apart from its state-of-the-art industrial design, the new smartphone also sports a notch screen and comes equipped with a bunch of Artificial Intelligence (AI)-backed applications.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X