കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തിന്റെ അഞ്ചാം ദിനത്തില്‍ പ്രധാനമായും ഏഴ് വിഷയങ്ങള്‍. തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, കമ്പനി നിയമങ്ങളിലെ പരിഷ്‌കാരം, ബിസിനസ് തുടങ്ങുന്നതിലെ ഇളവുകള്‍, പൊതുസംരംഭങ്ങള്‍, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അഞ്ചാം ദിനത്തിലെ പ്രഖ്യാപനത്തില്‍ ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു മന്ത്രി.

n

ശനിയാഴ്ച നിര്‍മല സീതാരാമന്‍ പ്രധാനമായും പറഞ്ഞത് എട്ട് കാര്യങ്ങളിലെ ഘടനാപരമായ പരിഷ്‌കാരങ്ങളെ കുറിച്ചായിരുന്നു. കല്‍ക്കരി, ധാതു, പ്രതിരോധ നിര്‍മാണം, വ്യോമ മേഖല-വിമാനത്താവളം, വൈദ്യുതി വിതരണ കമ്പനികള്‍, ബഹിരാകാരാശം, ആറ്റോമിക് എനര്‍ജി എന്നിവയായിരുന്നു ശനിയാഴ്ചത്തെ വിഷയങ്ങള്‍.

വെള്ളിയാഴ്ച ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മികച്ച വില ലഭിക്കുന്നതിന് അവശ്യ വസ്തു നിയമത്തിലെ ഭേദഗതി കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പ്രഖ്യാപനവും മന്ത്രി നടത്തിയിരുന്നു. കുടിയേറ്റക്കാര്‍ക്ക് സൗജന്യ ഭക്ഷണം എന്നീ പ്രഖ്യാപനം നടത്തിയത് വ്യാഴാഴ്ചയാണ്. ബുധനാഴ്ച പ്രധാനമായും മന്ത്രി പ്രഖ്യാപിച്ച കാര്യം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പാക്കേജ് ആയിരുന്നു.

ഇന്ന് അഞ്ചാം ദിന വിശദീകരണമാണ് മന്ത്രി നടത്തുന്നത്. ഇന്നത്തോടെ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ അവസാനിക്കും. എന്നാല്‍ ബജറ്റിലെയും നേരത്തെ നടത്തിയതുമായ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്ര ധനമന്ത്രി ചെയ്യുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു കാര്യവുമില്ലെന്നും പണം നേരിട്ട് പൗരന്‍മാര്‍ക്ക് എത്തിക്കുന്ന പദ്ധതികളാണ് ആവശ്യമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ന് വാര്‍ത്താസമ്മേളനം തുടങ്ങുന്ന വേളയില്‍ തന്നെ മന്ത്രി ഇതിനുള്ള മറുപടി നല്‍കിയാണ് ആരംഭിച്ചത്. കര്‍ഷകര്‍ക്കും ജന്‍ധന്‍ അക്കൗണ്ട് വഴിയും വിതരണം ചെയ്ത സംഖ്യയുടെ കണക്ക് മന്ത്രി എടുത്തുപറഞ്ഞു.

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

English summary
7 steps in the final tranche: Says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X