കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രക്കിങ്ങിന് പോയ 7 എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികളെയും ഗൈഡിനെയും കാണാനില്ല, തിരച്ചില്‍ ഊര്‍ജിതം

  • By Neethu
Google Oneindia Malayalam News

കുല്ലു: പഞ്ചാബിലെ എഞ്ചിനിയറിംങ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഏഴംഗ സംഘത്തെയും ഗൈഡിനെയും കാണാനില്ല. ഹിമാചല്‍ പ്രദേശിലെ മണലിയിലേക്ക് ട്രക്കിന് പോയതായിരുന്നു ഇവര്‍. വെള്ളിയാഴ്ചയാണ് കാണാതാവുന്നത്.

പഞ്ചാബിലെ സാന്റ് ലോംഗോവാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംങ് ആര്‍ഡ് ടെക്‌നോളജിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് 7 പേരും. കോളേജില്‍ അറിയിക്കാതെയാണ് ഇവര്‍ ട്രക്കിങ്ങിന് പോയത്. മലാന പ്രദേശത്ത് വെച്ചായിരുന്നു ഇവരെ കാണാതാക്കുന്നത്. ഇവിടെ രൂക്ഷമായ മഞ്ഞു വീഴ്ച ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.

13-1442122857-himachal-pradesh

വഴി തെറ്റി പോയതായി യാത്രാ സംഘത്തിലുള്ള ഒരാള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നതായും, റെസ്‌ക്യൂ ഡിപാര്‍ട്ട്‌മെന്റ് സംഘത്തിന് വേണ്ടി തരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിലെന്നും പറയുന്നു. സംഘത്തിന്റെ കാല്‍ പാടുകള്‍ പിന്തുടര്‍ന്നാണ് പരിശോധന നടത്തിയത്. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച മൂലം പോലീസ് സംഘത്തിന് തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു.

യാത്രാ സംഘത്തിന് വേണ്ടിയുള്ള തിരച്ചില്‍ റെസ്‌ക്യൂ സെക്ഷന്‍ ഊര്‍ജിതമാക്കി. ഹെലികോപ്റ്റര്‍ വഴിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നിരവധി പേരെ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്ത താഴ്‌വരയാണിതെന്ന് പോലീസ് പറയുന്നു.

English summary
Seven students from an engineering institute in Punjab, who along with a guide had gone on a trekking expedition in the upper reaches of Manali in Kullu district of Himachal Pradesh, have gone missing since Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X