കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും

Google Oneindia Malayalam News

ഭോപ്പാല്‍: 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ ന്യൂനപക്ഷമായ മധ്യപ്രദേശ് സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 16 ന് ചേരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്. നിയമസഭ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് വിശ്വാസം തെളിയിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചേക്കും.

ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് രാജ് ഭവനിലെത്ത് ഗവര്‍ണറെ കണ്ടു. വരുന്ന നിയമസഭാ സമ്മളേനത്തില്‍ സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. കത്തിലൂടെയാണ് ഗവര്‍ണറോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ കഴിയുന്ന 22 എംഎല്‍എമാരില്‍ ഏഴുമുതല്‍ 10 വരെ ആളുകള്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

സ്വാതന്ത്രം ഉണ്ടെങ്കില്‍

സ്വാതന്ത്രം ഉണ്ടെങ്കില്‍

സര്‍ക്കാറിന് വിശ്വാസം തെളിയിക്കേണ്ടതുണ്ടെന്നായിരുന്നു ഗവര്‍ണറ കണ്ട ശേഷം കമല്‍നാഥ് പ്രതികരിച്ചത്. സ്വാതന്ത്രം ഉണ്ടെങ്കില്‍ സര്‍ക്കാറിന് വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷെ 22 എംഎല്‍എമാര്‍ തടവിലാക്കപ്പെടുമ്പോള്‍ എന്ത് സ്വാതന്ത്രമാണ് ഉള്ളത്. ചിലര്‍ പറയുന്നു മധ്യപ്രദേശിലേക്ക് തിരിച്ചെത്തുമെന്ന്, പക്ഷെ എപ്പോഴാണ് അവര്‍ തിരിച്ചെത്തുകയെന്നും അദ്ദേഹം ചോദിച്ചു.

10 എംഎല്‍എമാര്‍ വരെ

10 എംഎല്‍എമാര്‍ വരെ

അതേസമയം, വിമത എംഎല്‍എരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്. 10 എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നാണ് കര്‍ണാടകത്തിലെത്തിയ നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സഭ തിങ്കളാഴ്ച ആരംഭിച്ചാലും വിശ്വാസ വോട്ടെടുപ്പിന് കുറച്ചു കൂടി സമയം ലഭിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നു.

ശിവകുമാറിനെ മുന്‍നിര്‍ത്തി

ശിവകുമാറിനെ മുന്‍നിര്‍ത്തി

പുതിയ കര്‍ണാടക പിസിസി അധ്യക്ഷനായി ചുമതലയേറ്റ ഡികെ ശിവകുമാറിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളും പുരോഗമിക്കുന്നണ്ട്. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബെംഗളൂരുവിലെ റിസോര്‍ട്ട് എംഎല്‍എമാരെ ബിജെപി ബന്ധിയാക്കിയിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

ആദ്യ ദിവസം തന്നെ

ആദ്യ ദിവസം തന്നെ

നിയസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങലാളാണ് ബിജെപി നേതൃത്വം നടത്തുന്നത്. 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സംസ്ഥാനത്ത് കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഈ മാസം 16 ന് നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും ബിജെപി ചീഫ് വിപ്പ് നരോത്തം മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയിലെ തര്‍ക്കം

ബിജെപിയിലെ തര്‍ക്കം

നിലവിലെ സാഹചര്യത്തില്‍ നിന്ന് മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ അധികാരം ലഭിക്കുമെന്ന് തന്നെയാണ് ബിജെപി നേതൃത്വം ഉറച്ച് വിശ്വസിക്കുന്നത്. കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയിലും തര്‍ക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന പേര്‍ ശിവരാജ് സിംഗ് ചൗഹാന്‍റേതാണ്. എന്നാല്‍ ചൗഹാനെതിരെ ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്.

വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്

 കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും

English summary
7 to 8 MLA's may return Congress, this is what Congress hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X