കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുക്കുന്നത് ഈ ഏഴു വഴികളിലൂടെയാണ്..നിങ്ങളും അറിയാതെ അതിന്റെ ഭാഗമാവുന്നുണ്ട്

ഇവിടെയും കളളപ്പണം സൂക്ഷിച്ചവര്‍ ബാങ്കുദ്യോഗസ്ഥന്മാരുമായും എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാരുള്ള ഏജന്‍സികളുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുയാണ് ചെയ്യുന്നത്.

  • By Pratheeksha
Google Oneindia Malayalam News

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ ഏകദേശം 17.2 കോടി കള്ളപ്പണമാണ് ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടി കൂടിയത്. ഇതില്‍ പുതുതായി പുറത്തിറക്കിയ 2000 രൂപാ നോട്ടുകളായിരുന്നു കൂടുതലും.

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പ്രധാനമായും ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. സ്വകാര്യ ,പൊതു മേഖലാ ബാങ്കുകളിലെ പല ഉദ്യോഗസ്ഥരും ഇതിനകം സംശയത്തിന്റെ നിഴലിലായി. ഈ ഏഴു വഴികളിലൂടെയാണ് പ്രധാനമായും ഉദ്യോഗസ്ഥരം അല്ലാത്തവരും കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പാന്‍ കാര്‍ഡും മറ്റു വിവരങ്ങളും ദുരുപയോഗം ചെയ്യല്‍

പാന്‍ കാര്‍ഡും മറ്റു വിവരങ്ങളും ദുരുപയോഗം ചെയ്യല്‍

പഴയ നോട്ടു വാങ്ങി മാറ്റാനായി ബാങ്കിലെത്തുന്നവരുടെ പേരുവിവരങ്ങള്‍ ചില ബാങ്ക് അധികൃതര്‍ അനധികൃത ഇടപാടുകള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോടെയല്ലാതെ നടക്കുന്ന ഈ ഇടപാ
ട് വഴി ബാങ്കുകള്‍ കോടികള്‍ വെളുപ്പിക്കുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്

എടിഎം വഴിയുള്ള പണം വെളുപ്പിക്കല്‍

എടിഎം വഴിയുള്ള പണം വെളുപ്പിക്കല്‍

നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ 50 ശതമാനം എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്. കുറെ പേര്‍ പണത്തിനായി വരി നിന്ന് ഒടുവില്‍ ലഭിക്കാതെ തിരിച്ചു പോകുന്നു. ഇതിനകം ഒട്ടേറെ പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെയും കളളപ്പണം സൂക്ഷിച്ചവര്‍ ബാങ്കുദ്യോഗസ്ഥന്മാരുമായും എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാരുള്ള ഏജന്‍സികളുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുയാണ് ചെയ്യുന്നത്. പണം മാറ്റിയതിനുശേഷം എടിഎമ്മുകള്‍ അടച്ചിടുകയാണിവര്‍ ചെയ്യുന്നത്.

ജന്‍ ധന്‍ അക്കൗണ്ടുകള്‍

ജന്‍ ധന്‍ അക്കൗണ്ടുകള്‍

മിക്ക ബാങ്കുകളിലെയും ജന്‍ ധന്‍ അക്കൗണ്ടുകള്‍ കളളപ്പണം വെളുപ്പിക്കാന്‍ അധികൃതര്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. 10 മുതല്‍ 15 ശതമാനം വരെ ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഇങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍

ഡിമാന്റ് ഡ്രാഫ്റ്റ്‌സ്

ഡിമാന്റ് ഡ്രാഫ്റ്റ്‌സ്

ഡിമാന്റ് ഡ്രാഫ്റ്റുവഴിയാണ് ഏറ്റവും കൂടുതല്‍ കളളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

ഉയര്‍ന്ന കമ്മീഷന്‍

ഉയര്‍ന്ന കമ്മീഷന്‍

നോട്ട് നിരോധനം വന്നതിനു ശേഷം ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രധാനമായും ഇരകളായത് പണം കൈവശം വക്കുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കിയിട്ടായിരുന്നു. അജ്ഞരായ ഗ്രാമീണര്‍ ചില്ലറയ്ക്കായി ചെല്ലുമ്പോള്‍ വന്‍ തുകയാണ് അവരില്‍ നിന്നും കമ്മീഷനായി ഈടാക്കിയിരുന്നത്.

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍ വഴിയും കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. പഴയ നോട്ടുകള്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ മാറ്റി വാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത് .

സ്വയം പര്യാപ്ത സംഘം

സ്വയം പര്യാപ്ത സംഘം

ചെറുകിട കച്ചവടക്കാരില്‍ നിന്നും ദിവസ തോതില്‍ പുതിയ നോട്ടു ശേഖരിക്കുന്ന കച്ചവടക്കാര്‍ ഗ്രാമങ്ങളിലെ സ്വയം പര്യാപ്ത സംഘങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത് പഴയ നോട്ടുകളായിരിക്കും. കള്ളപ്പണക്കാരില്‍ നിന്ന് പണം മാറ്റിയാണ് ഈ നിക്ഷേപം നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്രാമങ്ങളിലെ ചില സഹകരണ ബാങ്കുകള്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് റെക്കോര്‍ഡുകള്‍ ഇല്ലെന്നതും ഇത്തരക്കാര്‍ക്കു സഹായകരമാവുന്നു

English summary
7 ways some bankers may be gaming thes ystem to launder new money post cash ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X