ഏഴ് വയസ്സുകാരനെ കൊന്ന്കുഴിച്ചുമൂടി: 21 കാരന്‍ അറസ്റ്റിൽ, കൊലപാതകത്തിനുള്ള കാരണം ഞെട്ടിക്കുന്നത്!
ദില്ലി: പീഡനശ്രമം എതിര്‍ത്ത ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ 21 കാരന്‍ അറസ്റ്റിൽ. സന്ദീപ് സിംഗാണ് പോലീസിന്റെ പിടിയിലായത്. ദില്ലിയിലെ ഹർകേഷ് നഗർ പ്രദേശത്താണ് സംഭവം. മകനെ കാണാനില്ലെന്ന ഏഴ് വയസുകാരന്റെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഏപ്രിൽ രണ്ടിനാണ് രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
കാണാതായ കുട്ടിയെ അവസാനമായി കണ്ടത് സന്ദീപ് സിംഗിനൊപ്പമാണെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരമാണ് കുറ്റവാളിയെ പിടികൂടുന്നതിന് പോലീസിനെ സഹായിച്ചത്. സംഭവത്തോടെ ഒളിവില്‍ സന്ദീപിനെ ഒരു ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രതി സമ്മതിച്ചത്.

ലൈഗീക അതിക്രമം തടഞ്ഞതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൃതദേഹം മറവുചെയ്ത സ്ഥലത്ത് പോലീസിനെ എത്തിച്ച് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഗാണ്ട നലയിലെ ഓക് ല ഫേസ് 111ൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ എന്നീ നിയമ പ്രകാരമാണ് 21 കാരനെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications