കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്‌ലുവില്‍ 27 കാരി ആത്മഹത്യ ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്:കേന്ദ്ര സര്‍വ്വകലാശാലയായ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി(ഇഫ്‌ലു) യില്‍ 27 കാരിയായ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സര്‍വ്വകലാശാല കാമ്പസിലെ ഹോസ്റ്റല്‍ മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒറീസയിലെ സാമ്പല്‍പൂര്‍ സ്വദേശിനിയായ ഉഷ സാഹു ആണ് മരിച്ചത്. സര്‍വ്വകലാശാലയില്‍ ബി.എഡ് കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഉഷ. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

EFLU Hyderabad

ആത്മഹത്യുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പോ മറ്റെന്തെങ്കിലും വിവരങ്ങളോ പോലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടി വിഷാദ രോഗി ആയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ഈ വര്‍ഷം ഇഫ്‌ലുവിലെ മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. മാര്‍ച്ച് മാസത്തില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഗവേഷണ വിദ്യാര്‍ത്ഥി കമ്രാന്‍ മുദാസിര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചിരുന്നു.ഈ സംഭവം ജമ്മു കശ്മീരില്‍ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥി മൊഹിയുദ്ദീനും തൂങ്ങമരിച്ചിട്ടുണ്ട്. സര്‍വ്വകലാശാല കാമ്പസിനോട് ചേര്‍ന്നുള്ള മദ്രസ കെട്ടിടത്തിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.

English summary
A 27-year-old woman student of English and Foreign Languages University (EFLU) here was found dead in her hostel room.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X