മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് അറിയാതെ മാതാപിതാക്കള്‍ കുഴി മൂടി
ചെന്നൈ: മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് അറിയാതെ മാതാപിതാക്കള്‍ കുഴി മൂടി. മധുരവോയലിനടുത്ത് വനഗരത്ത് ശനിയാഴ്ചയാണ് അപകടം നടന്നത്. സെല്‍വകുമാറിന്റെയും ആനന്ദിയുടെയും മകളായ രോഹിതയാണ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചത്.
സെപ്റ്റിക് ടാങ്കില്‍ കുട്ടികള്‍ വീഴാതിരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുമ്പ് മൂടി വെച്ച് അടച്ചിരുന്നു. ഇതില്‍ മണലിട്ട് നിറച്ച് കുഴി മൂടുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് അപകടം നടന്നത്.

കളിക്കുന്നതിനിടയില്‍ കുട്ടി കാല് തെറ്റി വീണതായിരിക്കണം എന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത് അറിയാതെ മാതാപിതാക്കള്‍ കുഴിയില്‍ മണല്‍ ഇട്ട് നിറച്ച് കുഴി മൂടി. കുറച്ച് സമയം കഴിഞ്ഞ് രോഹിതയെ കാണാതായപ്പോഴാണ് സെപ്റ്റിക് ടാങ്കിനരികില്‍ കുട്ടി കളിച്ചിരുന്ന കളിപ്പാട്ടം ശ്രദ്ധയില്‍പ്പെടുന്നത്.
പിന്നീട് കുഴിയിലെ മണല്‍ മാറ്റിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ പോലും കേള്‍ക്കാതെ കുഴിച്ചു മൂടേണ്ടി വന്ന ദുഖത്തിലാണ് മാതാപിതാക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുക്കാര്‍ക്ക് വിട്ടുക്കൊടുത്തു.












Click it and Unblock the Notifications