Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴുവയസ്സുകാരിയെ 15 വയസ്സുകാരന്‍ പീഡിപ്പിച്ചു;മൂന്നാഴ്ച്യ്ക്കുശേഷം കൊലപ്പെടുത്തി

അലഹബാദ്:ഉത്തര്‍പ്രദേശിലെ അലഹബാദില്‍ എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മാനഭംഗംചെയ്യപ്പെട്ട് മൂന്നാഴ്ച്യ്ക്കു ശേഷം സംഭവം പുറത്തറിയാതിരിക്കാനായി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതിയായ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കൗമാരക്കാരന്‍. കൊലപാതകം നടത്തിയ 15 കാരന്റെ പിതാവ് ഒളിവിലാണ് .ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

അലഹബാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ അഞ്ചിനാണ് കുട്ടി പീഡനത്തിനിരയാവുന്നത്. മൂന്നാഴ്ച്ചകള്‍ക്കു ശേഷം 15 കാരന്റെ പിതാവടക്കം അഞ്ചംഗ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോവുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

rapecrime-16-14

അടുത്ത ദിവസ മാണ് കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തു നിന്ന് കണ്ടെടുത്തത്. പ്രതികളെ സഹായിക്കുന്നതിനായി പോലീസ് കൂട്ടുനിന്നതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു മുന്‍പ് പോലീസ് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചതായും തടയാന്‍ ചെന്നപ്പോള്‍ മര്‍ദ്ദിച്ചതായും രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു.

സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് രക്ഷിതാക്കള്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും പോലീസുകാര്‍ വിസമ്മതിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗ്രാമ കൗണ്‍സില്‍ തലവനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ പ്രതിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ്. ഇയാളുടെ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ പോലീസിനെ കൈയ്യിലെടുക്കാനും കേസില്‍ നിന്നും രക്ഷപ്പെടാനും ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+