ഏഴുവയസ്സുകാരി സ്കൂളില്‍ മരിച്ച നിലയില്‍: പിന്നില്‍ കൊലപാതകം, സമീപത്ത് രക്തം പുരണ്ട കത്തി!
ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം
ദില്ലി: ഏഴ് വയസ്സുകാരിയെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ശുചിമുറിയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. സ്കൂള്‍ ജീവനക്കാരിലൊരാളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം പുറത്തറിഞ്ഞതോടെ പോലീസ് സ്കൂളിലെത്തി പരിശോധന നടത്തിവരുന്നുണ്ട്.













Click it and Unblock the Notifications