സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ട 7 വയസ്സുകാരി കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍
ഗുഡ്ഗാവ്: സ്‌കൂള്‍ ബസില്‍ നിന്നും ഒറ്റയ്ക്ക് ഇറക്കി വിട്ട ഏഴുവയസ്സുകാരി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍. ഹരിയാനയിലെ ഗുഡ്ഗാവിലാണ് അപകടം നടന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പ്രതിഷേധപ്രകടനം നടത്തി.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജിയ എന്ന വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ കോമ സ്‌റ്റേജില്‍ കഴിയുന്നത്. മെയ്യ് ഒമ്പതിനായിരുന്നു അപകടം നടന്നത്. കുട്ടിയെ ബസില്‍ നിന്നം റോങ് സൈഡില്‍ ഇറക്കി വിട്ടു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കുട്ടിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ബസ് ജീവനക്കാരന്റെ അനാസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പറയുന്നത്. ശനിയാഴ്ചയാണ് രക്ഷിതാക്കള്‍ ചേര്‍ന്ന് സ്‌കൂളിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യവും ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications