'അവര്‍ ഞങ്ങളെ കൊല്ലും മുന്‍പ് രക്ഷിയ്ക്കൂ', യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ അഭ്യര്‍ത്ഥന
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ 70 ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സൗദി അറേബ്യ വ്യോമാക്രമണം ശക്തമാക്കിയ പ്രദേശത്താണ് ഗുജറാത്തിലെ തീരദേശ മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യെമന്‍-സൗദി അതിര്‍ത്തി പ്രദേശത്തും യെമനിലും ഒട്ടേറെ ഇന്ത്യക്കാരാണ് ഉള്ളത്. സൗദി നടത്തുന്ന വ്യോമാക്രമണമാണ് യെമനിലെ ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുന്നത്. അതേ സമയം യെമനിലെ വിമതരുടെ ആക്രമണമാണ് സൗദിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുന്നത്. യുദ്ധം രൂക്ഷമാകുന്നതോടെ ഇവരുടെ നില പരുങ്ങലില്‍ ആകും.

കോക്ക തുറമുഖത്ത്
ഗുജറാത്തിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള എഴുപത് പേരാണ് കഴിഞ്ഞ 15 ദിവസത്തിലേറെയായി യെമനിലെ കോക്ക തുറമുഖത്ത് കുടുങ്ങി കിടക്കുന്നത്. അഞ്ച് ബോട്ടുകളിലായി കാര്‍ഗോ ഇറക്കാനായി പോയതാണ് ഇവര്‍. കഴിഞ്ഞ രാത്രിയും മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇവര്‍.

റോക്കറ്റ് ആക്രമണം
സ്ഥലത്ത് പല തവണ റോക്കറ്റാക്രമണം നടന്നാതായാണ് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നത്. സെപ്റ്റംബര്‍ എട്ടിന് അറബ് സഖ്യത്തിന്റെ ആക്രമണത്തില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സ്ഥലത്താണ് 70 പേര്‍ കുടുങ്ങിക്കിടക്കുന്നത്.

അവര്‍ കൊല്ലും മുന്‍പ് ഞങ്ങളെ രക്ഷിയ്ക്കൂ
യെമനില്‍ നിന്നും ഓഡിയോ സന്ദേശത്തിലൂടെ സിക്കന്ദര്‍ എന്നയാള്‍ അധികാരികളോട് അഭ്യര്‍ത്ഥിയ്ക്കുന്നത് ഇങ്ങനെയാണ് 'ഇവിടെ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിയ്ക്കുകയാണ്.ഞങ്ങള്‍ ഇന്ത്യക്കാരാണ്. അവര്‍ ഞങ്ങളെ കൊല്ലും മുന്‍പ് എത്രയും വേഗം രക്ഷിയ്ക്കൂ'-ഇതായിരുന്നു സന്ദേശം

രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍
ഡിജിബോട്ടിലെ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ച് യെമനില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിതമായി അവിടെ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു

ഗുജറാത്തിലെ
ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങളായ മണ്ഡാവി, കച്ച്, ജാംനഗറിലെ ജോഡിയ, സലയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് 70 പേരും.


Click it and Unblock the Notifications