Get Updates
Get notified of breaking news, exclusive insights, and must-see stories!

70 ശതമാനം ഇന്ത്യക്കാരും പാകിസ്താനികള്‍: ആപ്പ് മന്ത്രി കപില്‍ മിശ്ര

ദില്ലി: ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും പാകിസ്താനികളെന്ന് ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ പരിഹാസം. ദില്ലിയിലെ ടൂറിസം മന്ത്രി കപില്‍ മിശ്രയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ കളിയാക്കി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നത്. ഷാരൂഖ് ഖാന്‍ ഹാഫീസ് സയ്യീദാണ്, ബാദല്‍ മണ്ടേലയാണ്. മോദിക്ക് വോട്ട് ചെയ്യാത്ത 70 ശതമാനം ഇന്ത്യക്കാരും പാകിസ്താനികളാണ് - മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ബി ജെ പി എം പി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹാഫിസ് സയ്യിദുമായി താരതമ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ മിശ്രയുടെ പ്രതികരണം. ഇന്ത്യയിന്‍ അസഹിഷ്ണുത കൂടിവരുന്നു എന്ന് പറഞ്ഞതിനാണ് ബോളിവുഡ് താരമായ ഷാരൂഖ് ഖാനെതിരെ ബി ജെ പി നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നത്. ഷാരൂഖ് ഖാന്‍ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു മറ്റൊരു ബി ജെ പി നേതാവായ സാധ്വി പ്രാചിയുടെ അഭിപ്രായം.

kejriwal

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയോട് ഉപമിച്ചത്. ബാദല്‍ ഇന്ത്യയുടെ മണ്ടേലയാണ് എന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ഇതിനെയും ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ കപില്‍ മിശ്ര കളിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+