• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭിന്നശേഷിക്കാരായ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കി എഴുപതുകാരൻ; 3 പേർ കൊല്ലപ്പെട്ടു, ലൈംഗീക ചൂഷണവും

  • By Desk

ഭോപ്പാൽ: ബിഹാറിലെ മുസ്സാഫർപൂരിലെ അഭയകേന്ദ്രത്തിൽ നിന്നും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡന കഥകളാണ് പുറത്ത് വന്നത്. അഭയകേന്ദ്രങ്ങളെക്കാൾ സുരക്ഷിതം തെരുവുകളാണെന്ന് തോന്നിപ്പിക്കുന്ന വാർത്തകളായിരുന്നു അത്. പതിനെട്ട് വയസ്സിൽ താഴെയുള്ള നാൽപ്പത്തിരണ്ട് അഭയാർത്ഥികളായിരുന്നു അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അതിൽ 32 പേരും ലൈംഗീക ചൂഷണത്തിന്റെയും മറ്റ് പീഡനങ്ങളുടെയും ഇരകളായി.

സച്ചിന്റെ പ്രണയത്തണലിൽ ഭവ്യ കാൻസറിനെ തോൽപ്പിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് സച്ചിൻ

ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിൽ നിന്നും സമാനമായ പീഡന കഥകൾ പുറത്തു വന്നിരുന്നു. ഏറ്റവും ഒടുവിലായി ഭോപ്പാലിൽ നിന്നാണ് ക്രൂരമായ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും കഥകൾ പുറത്തു വരുന്നത്. ഭിന്ന ശേഷിക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് പീഡനത്തിന് ഇരയാക്കിയത്.

തുലാവർഷം കനിഞ്ഞില്ലെങ്കിൽ കൊടും വേനൽ; വരും ദിവസങ്ങളിൽ ചൂട് കൂടും...കുടിവെള്ളക്ഷാമവും

ഭോപ്പാലിൽ

ഭോപ്പാലിൽ

ഭോപ്പാലിലെ ഒരു സ്വകാര്യ ഷെൽട്ടർ ഹോമിലാണ് അന്തേവാസികളായ കുട്ടികളെ അതിക്രൂരമായ ലൈംഗീക ചൂഷണത്തിന് വിധേയരാക്കിയത്. അഭയകേന്ദ്രം നടത്തിപ്പുകാരൻ ദീർഘനാളായി അന്തേവാസികളെ ലൈംഗീക പീഡനത്തിന് വിധേയരാക്കുകയായിരുന്നു. ലൈംഗീക പീഡനവും ശാരീരിക മർദ്ദനത്തേയും തുടർന്ന് മൂന്ന് കുട്ടികളാണ് മരിച്ചത്. കുട്ടികളിൽ ചിലർ തന്നെ പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറംലോകം അറിയുന്നത്.

70 കാരൻ

70 കാരൻ

എഴുപതുകാരനായ വൃദ്ധനാണ് വില്ലൻ. മുൻ സൈനികൻ കൂടിയാണ് ഇയാൾ. അന്തേവാസികളായ മൂന്ന് ആൺകുട്ടികളും 2 പെൺകുട്ടികളും ചേർന്ന് ആദ്യം സാമൂഹിക ക്ഷേമ വകുപ്പിനെ സമീപിക്കുകയായിരുന്നു. പിന്നീട് പോലീസിലും പരാതി നൽകി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കൊലപാതകം

കൊലപാതകം

ദുരൂഹസാഹചര്യത്തിൽ മൂന്ന് പേരാണ് അഭയകേന്ദ്രത്തിൽ മരിച്ചത്. ലൈംഗീക പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് അമിതരക്തസ്രാവം മൂലമാണ് ആദ്യത്തെ ആൺകുട്ടി മരിക്കുന്നത്. പീഡനം എതിർത്തപ്പോൾ ഭിത്തിയിൽ തലയിടിപ്പ് മറ്റൊരാളെ കൊലപ്പെടുത്തി. രാത്രി മുഴുവൻ കൊടും തണുപ്പിൽ നിർത്തി ശിക്ഷിച്ചതാണ് മൂന്നാമത്തെയാളുടെ മരണ കാരണം.

1995 മുതൽ

1995 മുതൽ

1995 മുതൽ പ്രവർത്തനം ആരംഭിച്ചതാണ് അഭയകേന്ദ്രം. 42 ആൺകുട്ടികളും 58 പെൺകുട്ടികളുമാണ് അന്തേവാസികൾ. 2003 മുതൽ ഇവിടെ താമസിച്ചുവരുന്നവരാണ് കുട്ടികൾ. മുൻ‍പുണ്ടായിരുന്ന വാർഡന് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് ജോലിയിൽ നിന്നും പറഞ്ഞ് വിടുകയായിരുന്നു. പത്ത് വർഷമായി കുട്ടികളെ പഠിപ്പിക്കാനായി നിയമിച്ച അധ്യാപകർ തന്നെയാണ് അഭയകേന്ദ്രത്തിലെ കാര്യങ്ങൾ നോക്കിയിരുന്നത്.

അന്വേഷണം

അന്വേഷണം

കേൾവിക്കും കാഴ്ചയ്ക്കും വൈകല്യമുള്ള ചില കുട്ടികൾ തങ്ങളുടെ ഓഫീസിൽ എത്തുകയും പരിഭാഷിയുടെ സഹായത്തോടെ അഭയകേന്ദ്രത്തിൽ നടക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് വിവരിക്കുകയുമായിരുന്നുവെന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടർ കൃഷ്ണ മോഹൻ തിവാരി വ്യക്തമാക്കി. തുടർന്ന് കളക്ടർറേയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥേരേയും വിവരം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും എല്ലാ മാസവും പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

English summary
Raped, Bled To Death": After Bihar, Horror At Bhopal Shelter Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more