70ാം വയസ്സില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍, ജീവിതം പൂര്‍ണമായത് ഇപ്പോഴെന്ന്..
ദില്ലി: 46 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് ദല്‍ജിന്ദര്‍ കൗറും ഭര്‍ത്താവ് മൊഹിന്ദര്‍ സിങും. 70ാം വയസ്സിലാണ് ദല്‍ജിന്ദറിന് ആണ്‍കുഞ്ഞ് പിറന്നത്. ജീവിതകാലം മുഴുവന്‍ ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ദമ്പതികള്‍.
രാജ്യത്തെ ഒട്ടുമിക്ക എല്ലാ ആശുപത്രികളിലും ദമ്പതികള്‍ കയറിയങ്ങി. അവസാനം രണ്ട് വര്‍ഷം മുന്‍പ് നടത്തിയ ഐവിഎഫ് ട്രീറ്റ്‌മെന്റിന് ശേഷം ദമ്പതികളില്‍ നിന്ന് അണ്ഡം ശേഖരിക്കുകയും ടെറ്റിയൂബിലൂടെ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുകയും ചെയ്തത്.

നാഷണല്‍ ഫെര്‍റ്റാലിറ്റി ആന്‍ഡ് ടെസ്റ്റ് ട്യൂബ് സെന്ററില്‍ ഏപ്രില്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. ദൈവത്തിന്റെ അനുഗ്രഹത്തില്‍ ജനിച്ച കുഞ്ഞിന് അര്‍മാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2008 ല്‍ 72 വയസ്സുള്ള സ്ത്രീ ഉത്തര്‍പ്രദേശില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.












Click it and Unblock the Notifications