കാമുകൻ കാമുകിയുടെ ആദ്യ വിവാഹത്തിലെ മകളെ കെട്ടി; കാമുകനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി കാമുകി
കാമുകൻ കാമുകിയുടെ ആദ്യ വിവാഹത്തിലെ മകളെ കെട്ടി; കാമുകനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി കാമുകി
മഹാരാഷ്ട്ര; ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതിന് കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം നടന്നത്. 57 വയസ്സുളള ബിമല്‍ ഖന്ന എന്ന കാമുകനാണ് മരിച്ചത്. 70 കാരിയായ ശാന്തി പാലാണ് കൊലപാതകം നടത്തിയത്.
വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന തന്റെ കാമുകന്‍ ശാന്തി പാലിന്റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് ഈ എഴുപതുകാരിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്. മുംബൈ വടാലയിലെ വീട്ടിൽ വച്ചാണ് കാമുകന്റെ കൊല പാതകം നടന്നത്. ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബില്‍ 1984 ലെ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിൽ എത്തി താമസം ആക്കിയതാണ് ശാന്തിപാല്‍. ആദ്യ വിവാഹത്തില്‍ നിന്നുള്ള മകൾക്കൊപ്പമാണ് ഇവര്‍ മുംബൈയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ക്ക് വേണ്ട സഹായം എല്ലാം ബിമല്‍ ഖന്ന ചെയ്തു കൊടുത്തിരുന്നു. തുടർന്ന് സൌഹൃദം പ്രണയം ആയതോടെ ഇവര്‍ വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.

കൊലപ്പെടുത്തിയ ബിമല്‍ ഖന്നയില്‍ ശാന്തി പാലിന് മറ്റൊരു മകള്‍ ഉണ്ട്. ഇതിനിടയിലാണ് ശാന്തിപാലിന്‍റെ ആദ്യ ബന്ധത്തിലെ മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്യുന്നത്. ശാന്തിപാലിനെ അറിയിക്കാതെയായിരുന്നു വിവാഹം നടന്നത്. എന്നാല്‍, വിവരം അറിഞ്ഞ ശാന്തിപാലും ബിമല്‍ ഖന്നയും തമ്മില്‍ ചൊവ്വാഴ്ച മുബൈയിലെ വീട്ടില്‍ വച്ച് വാക്കേറ്റം ഉണ്ടായി.
തുടർന്ന് തര്‍ക്കം കയ്യേറ്റത്തിൽ എത്തി. മകളുടെ ജീവിതം ബിമല്‍ ഖന്ന നശിപ്പിച്ചുവെന്ന് പറഞ്ഞ് ശാന്തിപാല്‍ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നു. അടിയേറ്റ ബിമല്‍ ഖന്ന ബോധ രഹിതനായി നിലത്തു വീണു. നേരത്തെ മസ്തിഷ്കാഘാതം വന്നിട്ടുള്ളയാളാണ് ബിമല്‍. ബോധം നശിച്ച നിലയില്‍ ബിമലിനെ ശാന്തി പാല്‍ തന്നെ ബുധനാഴ്ച ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തുമ്പോഴേയ്ക്കും ബിമല്‍ ഖന്ന മരിച്ചിരുന്നു. കുഴഞ്ഞു വീണതാണെന്ന ശാന്തിപാലിന്‌റെ മൊഴിയില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തലയിലെ മുറിവ് ഡോക്ടര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ട റിപ്പോർട്ട് പ്രകാരം, തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്ന് വ്യക്തമാവുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ശാന്തിപാല്‍ ബിമലിനെ ചുറ്റികയ്ക്ക് അടിച്ച കാര്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
Recommended Video

സമാനമായ മറ്റൊരു സംഭവത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ 35കാരനായ ഭര്‍ത്താവിനെ 30 കാരിയായ ഭാര്യ കൊലപ്പെടുത്തിയിരുന്നു. നവംബര്‍ 12നായിരുന്നു ഈ കൊലപാതകം നടന്നത്. കുന്ദന്‍ സിംഗ് ധാമി എന്ന യുവാവാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഭാര്യ ടെറസില്‍ നിന്ന് നിലത്തേക്ക് എറിയുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം എന്നാല്‍ മൃതദേഹത്തിലെ മുറിവുകളാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്.












Click it and Unblock the Notifications