നോണ്‍വെജ് ബുഫെയ്ക്ക് 700 രൂപ; ഇനി മുതല്‍ എംപിമാരുടെ പോക്കറ്റ് കീറും; സബ്സിഡി നീക്കി പാര്‍ലമെന്റ് കാന്റീന്
ദില്ലി: പാര്‍ലമെന്റ് കാന്റീനിലുണ്ടായിരുന്ന സബ്സിഡി എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതോടെ 65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി കഴിച്ചിരുന്ന കാലം ഓര്‍മ്മയാകും. പുതിയ ഉത്തരവ് പുറത്തുവന്നതോടെ ഇനി മുതല്‍ വിപണി വിലയില്‍ തന്നെ പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷണം വില്‍ക്കാനാണ് തീരുമാനം.

സബ്സിഡ് എടുത്തുകളഞ്ഞതോടെ റൊട്ടിക്ക് മൂന്ന് രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപ, നോണ്‍ വെജ് ബുഫെ ഊണിന് 700 രൂപ, മട്ടണ്‍ ബിരിയാണിക്ക് 150 രൂപ, എന്നിങ്ങനെയാണ് നിരക്കുകള്‍.
2016 മുതല്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് നടപ്പിലായത്. ഇളവ് ഒഴിവാക്കിയാല്‍ പാര്‍ലമെന്റ് കാന്റീനിലെ നിരക്ക് കുത്തനെ ഉയരുമെന്ന് നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സബ്സിഡി ഒഴിവാക്കിയത്. പുതിയ തീരുമാനം സ്വീകരിച്ചതോടെ പ്രതിവര്‍ഷം എട്ടുകോടിയിലേറെ രൂപ ലോക്സഭ സെക്രട്ടറിയേറ്റിന് ലാഭിക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കാന്റീനിന്രെ നടത്തിപ്പ് ചുമതല നോര്‍ത്തേണ്‍ റെയില്‍വേസില്‍ നിന്ന് ഐടിഡിസിക്ക് കൈമാറുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications