കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തും: ജിഎസ്ടി സമ്പൂര്‍ണ്ണ വിജയം! ടൈംസ് സര്‍വേ മോദിക്ക് അനുകൂലം!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന് മെഗാ ടൈംസ് ഗ്രൂപ്പ് സര്‍വേ. രാജ്യത്തെ 71.9 ശതമാനം ഇന്ത്യക്കാര്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 8,44, 646 പേരില്‍ 71 ശമതാനം പേരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യതയെന്നും 73.3 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയാലും ജനസമ്മതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുമെന്നുമാണ് സര്‍വേ പറയുന്നത്. വെറും 16.1 ശതമാനം ജനങ്ങള്‍ മാത്രമാണ് മോദിക്ക് പുറമേ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് 11.93 ശതമാനം പേര്‍ മാത്രമാണ്. മൂന്നാമത്തെ മികച്ച ചോയ്സ് മാത്രമാണ് രാഹുല്‍ ഗാന്ധി.

മോദിയുടെ പ്രകടനം മെച്ചപ്പെട്ടത്

മോദിയുടെ പ്രകടനം മെച്ചപ്പെട്ടത്


നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ടൈംസ് സര്‍വേ പുറത്തുവന്നത്. മൂന്ന് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തെ നല്ലത് അല്ലെങ്കില്‍ വളരെ നല്ലത് ​എന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തിയിട്ടുള്ളത്. മികച്ച ഭരണമാണ് മോദി സര്‍ക്കാരിന്റേതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 47.4 ശതമാനം പേരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. നല്ലതാണെന്ന് 20.6 ശതമാനം പറയുമ്പോള്‍ മോശം പ്രകടനമാണ് മോദി കാഴ്ചവെച്ചതെന്നാണ് 20.55 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നത്.

മോദി നടപ്പിലാക്കി വിജയിച്ച പദ്ധതി

മോദി നടപ്പിലാക്കി വിജയിച്ച പദ്ധതി

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കി സമ്പൂര്‍ണ വിജയമായ പദ്ധതികളില്‍ ജിഎസടിയാണ് ആദ്യമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 33.42 ശതമാനം പേരാണ് ജിഎസ്ടിയെ പിന്തുണച്ചിട്ടുള്ളത്. നോട്ട് നിരോധനത്തെ 21. 90 ശതമാനം ആളുകളും സര്‍ജിക്കല്‍ സ്ട്രൈക്കിനെ 19.89 ശതമാനം പേരും പിന്തുണച്ചു. 9.70 ശതമാനം പേര്‍ മാത്രമാണ് ജന്‍ധന്‍യോജനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. മോദി രാജ്യത്ത് നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്കാണ് അവശേഷിക്കുന്ന 15. 09 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

മോദി സര്‍ക്കാരിന്റെ പരാജയം

മോദി സര്‍ക്കാരിന്റെ പരാജയം

മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. ഇത് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രശ്നമാണെന്ന് 28.3 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംത‍ൃപ്തരല്ലെന്ന മറുപടിയാണ് നല്‍കിയത്. 37 ശതമാനം പേര്‍മാത്രമാണ് മോദി ഈ മേഖലയില്‍ നടത്തിയ ശ്രമങ്ങളില്‍ സംതൃപ്തരായിട്ടുള്ളത്. 21.2 ശതമാനം പേര്‍ മോദി നടത്തിയ നീക്കങ്ങള്‍ വളരെ മികച്ചതെന്നാണ് വിലയിരുത്തുന്നത്. 36 ശതമാനം പേര്‍ സര്‍ക്കാരിന് മോശം റേറ്റിംഗാണ് നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ പോളിസി തികഞ്ഞ പരാജയമെന്നാണ് 14.28 ശതമാനം പേരും വിലയിരുത്തുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മോദി നടത്തിയ നീക്കങ്ങള്‍ തൃപ്തികരമാണെന്ന് 37.29 ശതമാനം പേരും പ്രതികരിച്ചു. മോശമാണെന്ന് 36.3 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ വളരെ മികച്ചതാണെന്ന് 21.28 ശതമാനം പേര്‍ പ്രതികരിച്ചു. എന്നാല്‍ 5.40 ശതമാനം പേര്‍ പ്രതികരിച്ചിട്ടില്ല.

 ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരോ?

ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരോ?

രാജ്യത്ത് മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ലെന്ന് കരുതുന്നില്ലെന്നാണ് 59.41 ശതമാനം പേര്‍ പ്രതികരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതല്ലെന്നാണ് 30.1 ശതമാനം പേര്‍ പ്രതികരിച്ചത്. 10.58 ശതമാനം പേര്‍ ഈ ചോദ്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.

മോദിയുടെ വിദേശനയം

മോദിയുടെ വിദേശനയം

സര്‍വേയില്‍ പങ്കെടുത്ത 62.63 ശതമാനം പേരും മോദിയുടെ വിദേശനയം മികച്ചതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. നല്ലതാണ് വിദേശനയമെന്നു് 17.43 പേര്‍ വിലയിരുത്തിയപ്പോള്‍ 15.84 ശതമാനം പേര്‍ മോശമാണ് വിദേശനയമെന്ന് വിലയിരുത്തി. 4.10 ശതമാനം പേര്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണി


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണി ഫലപ്രദമാകുമോ എന്ന ചോദ്യത്തിന് ബിജെപിയിതര പാര്‍ട്ടികളുടെ സഖ്യം ഫലപ്രദമാകില്ലെന്നാണ് 57.1 ശതമാനം പേരും പ്രതികരിച്ചിട്ടുള്ളത്. ബിജെപി ഇതര പാര്‍ട്ടികളുടെ സഖ്യം ബിജെപിക്ക് വെല്ലുവിളിയാവുമെന്ന് 28.96 പേരും പ്രതികരിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് 13.92 ശതമാനം പേരും പ്രതികരിച്ചത്.

മോദി അധികാരത്തിലേക്ക്?

മോദി അധികാരത്തിലേക്ക്?

2019ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ തികരിച്ചെത്തുമെന്നാണ് 73.36 പേരും സാക്ഷ്യപ്പെടുത്തുന്നത്. മൂന്നാം മുന്നണിയായിരിക്കും രാജ്യത്ത് അധികാരത്തിലെത്തുകയെന്നാണ് 16.04 ശതമാനം പേരും പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയെന്ന് 10. 59 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു.

ജീവിത നില മെച്ചപ്പെട്ടോ?

ജീവിത നില മെച്ചപ്പെട്ടോ?

മോദി സര്‍‌ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തെ ജീവിത നില മെച്ചപ്പെട്ടോ എന്ന ചോദ്യത്തിന് 55 ശതമാനം പേരും ഉണ്ടെന്ന മറുപടിയാണ് നല്‍കിയത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള സ്ഥിതിയാണ് വിലയിരുത്തിയിട്ടുള്ളത്. 33.92 ശതമാനം പേരും തൃപ്തികരമല്ലെന്നാണ് പ്രതികരിച്ചിട്ടുള്ളത്.

English summary
According to Times of India polls- 71.9% of Indians say they will vote for Narendra Modi as PM again in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X