• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

71 മണ്ഡലങ്ങള്‍, 1066 സ്ഥാനാര്‍ത്ഥികൾ, രണ്ട് കോടി വോട്ടർമാർ; ബീഹാർ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ

പാറ്റ്‌ന: ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കൊടുവില്‍ ബീഹാര്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. 71 നിയമസഭ സീറ്റുകളിലേക്കായി 1066 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധി തേടുന്നത്. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക.

ഏകദേശം രണ്ട് കോടിയില്‍പരം വോട്ടര്‍മാരാണ് വിധിയെഴുതാന്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുക. നാലാം തവണയും ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് നിലവിലെ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനായ നിതീഷ് കുമാര്‍ പയറ്റുന്നത്. എന്നാല്‍ ഇക്കുറി പല അട്ടിമറികള്‍ക്കും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. വോട്ടിംഗ് സര്‍വെ ഫലങ്ങള്‍ അങ്ങനെയാണ് വ്യക്തമാക്കുന്നത്. . .

ജോസിനെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് സഹോദരി ഭർത്താവ്; പാലാ കിട്ടിയില്ലെങ്കിലും മത്സരിക്കും, 2 സീറ്റ്

പോസ്റ്റല്‍ വോട്ട്

പോസ്റ്റല്‍ വോട്ട്

ഒരു പോളിംഗ് ബൂത്തിലെ ശരാശരി വോട്ടര്‍മാരുടെ എണ്ണം 1600ല്‍ നിന്ന് 1000ലേക്ക് ചുരുക്കിയിരുന്നു. കൊവിഡ് ബാധിച്ചവര്‍ക്കും 80 വയസില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗജന്യം പ്രയോജനപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ശുചിത്വം, പോളിംഗ് ഉദ്യോഗസ്ഥര്‍ മുഖംമൂടികളും മറ്റ് സംരക്ഷണ ഗിയറുകളും ധരിക്കുക, തെര്‍മല്‍ സ്‌കാനര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകള്‍

വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകള്‍

ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 2.14 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യുക ഇവരില്‍ 1.01 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ആകെ സ്ഥാനാര്‍ത്ഥികളില്‍ 952 പേര്‍ പുരുഷന്മാരും 114 പേര്‍ സ്ത്രീകളുമാണ്.

സീറ്റ് നില

സീറ്റ് നില

സംസ്ഥാനത്തെ പ്രധാനക്ഷിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയുമായ ജെഡിയു 71ല്‍ 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇവരുടെ സംഖ്യ കക്ഷിയായ ബിജെപി 29 സീറ്റുകളിലും മത്സരിക്കുന്നു. പ്രധാന പ്രതിപക്ഷമായ ആര്‍ജെഡി 42 സീറ്റുകളിലും സംഖ്യകക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റുകളിലും മത്സരിക്കുന്നു.

എല്‍ജെപിക്ക് നിര്‍ണായകം

എല്‍ജെപിക്ക് നിര്‍ണായകം

എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയെ ചിരാഗ് പാസ്വാന്റെ എല്‍ജെപി 41 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റുകളിലും എല്‍ജെപിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉടക്കിയാണ് എല്‍ജെപി സംഖ്യത്തില്‍ നിന്ന് പി്ന്മാറി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ബിജെപിയില്‍ നിന്ന് സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കള്‍ എല്‍ജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

നിതീഷ് ബാധ്യതയാവുന്നു, ബിജെപിയും കൈയ്യൊഴിയുന്നു, ജനപ്രീതിയില്ല, പുതിയ ഫോര്‍മുലയ്ക്ക് സാധ്യത!!

ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ വീണ്ടും ചെരുപ്പേറ്‌

മോദിയെത്തും മുമ്പ് തേജസ്വിയുടെ 11 ചോദ്യങ്ങള്‍, ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരെന്ന് കേന്ദ്രത്തിന് പരിഹാസം

cmsvideo
  Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

  English summary
  71 constituencies, 1066 candidates, two crore voters; Bihar first phase polls tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X